സൗദിയിൽ വിദേശികളുടെ താമസം 6 വർഷമായി നിശ്ചയിക്കുന്നത് പഠനത്തിൽ
സൗദിയിൽ വിദേശികളുടെ താമസം 6 വർഷമായി നിശ്ചയിക്കുന്നത് ഇപ്പോഴും പഠനത്തിലാണെന്ന് അഖ്ബാർ24 ന്യുസ് പോർട്ടൽ ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.
വിദേശികളുടെ താമസം 6 വർഷമായി ചുരുക്കുന്നത് സംബന്ധിച്ച ശൂറ കൗൺസിൽ കമ്മിറ്റിയുടെ പഠനം പൂർത്തിയായെന്ന് ചില വെബ്‌സൈറ്റുകൾ റിപ്പോർട്ട് ചെയ്തതിരുന്നു. ഇതിന്റെ സത്യാവസ്ഥ വ്യക്തമാക്കുകയായിരുന്നു ബന്ധപ്പെട്ട വൃത്തങ്ങൾ.
ഒരു വിദേശി സൗദിയിൽ താമസിക്കുന്ന പരമാവധി കാലയളവ് ആറ് വർഷത്തിൽ കൂടരുത് എന്ന നിർദ്ദേശം ഇപ്പോഴും പഠനത്തിലാണ്.
എന്നാൽ പഠനം ഇത് ഇതുവരെ പൂർത്തിയാക്കുകയോ തീരുമാനിക്കുകയോ ചെയ്തിട്ടില്ലെന്നും വൃത്തങ്ങൾ വ്യക്തമാക്കി.
വിദേശികളുടെ താമസ കാലയളവുമായി ബന്ധപ്പെട്ട് നിർദ്ദേശിക്കപ്പെട്ട ഭേദഗതി, റെസിഡൻസി സമ്പ്രദായത്തിന്റെ (33) ആർട്ടിക്കിളിലേക്ക് ഒരു ഖണ്ഡിക ചേർക്കാൻ ലക്ഷ്യമിടുന്നതാണ്.
അതിൽ ഒരു വിദേശി സൗദിയിൽ താമസിക്കുന്നത് എല്ലാ സാഹചര്യങ്ങളിലും ആറ് വർഷത്തിൽ കവിയാൻ പാടില്ലെന്നും, എന്നാൽ ചില നടപടിക്രമങ്ങൾക്കനുസരിച്ച് മാത്രം നിശ്ചിത കാലയളവിലേക്ക് നീട്ടാമെന്നുമാണ് നിർദ്ദേശിച്ചിട്ടുള്ളത്.
അതേസമയം സൗദിയിൽ തൊഴിലവസരങ്ങൾ വർദ്ധിച്ചു വരുന്ന നിലവിലെ സാഹചര്യത്തിൽ വിദേശികളുടെ താമസ കാലാവധി പരിമിതിപ്പെടുത്തുന്നത് എത്രത്തോളം പ്രയോഗികമാണെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
അത് കൊണ്ട് തന്നെ നിലവിൽ വിദേശ തൊഴിലാളികളെ ധാരാളം ആവശ്യമായിരിക്കെ പ്രവാസികൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല എന്ന് തന്നെ മനസ്സിലാക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa