Saturday, April 19, 2025
Riyadh

കെസ്‌വ ക്രിക്കറ്റ് ലീഗ്: ബത്ഹ സ്‌ട്രൈക്കേഴ്‌സ് ജേതാക്കൾ

റിയാദ്: കാസർകോട് പ്രവാസി കൂട്ടായ്മയായ കെസ്‌വ സംഘടിപ്പിച്ച കെസ്‌വ ക്രിക്കറ്റ് ലീഗ് 2022 ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ ബോംബെ ഈഗിൾസിനെ
പരാജയപ്പെടുത്തി ബത്ഹ സ്‌ട്രൈക്കേഴ്‌സ് ജേതാക്കളായി. ലീഗ് അടിസ്ഥാനത്തിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ എട്ട് ടീമുകൾ മാറ്റുരച്ചു. യൂണിവേഴ്സൽ ഗ്രൂപ്പ് എം.ഡി. ലത്തീഫ് യൂണിവേഴ്സൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കെസ്‌വ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് മീത്തൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് മുഖ്യാതിഥിയായി.

ഫെയർ പ്ലേ അവാർഡിന് മലാസ് റോയൽസ് അർഹരായി. ഫൈനലിലെ മാൻ ഓഫ് ദി മാച്ചായി റാസിഖ്, മാൻ ഓഫ് ദി ടൂര്ണമെന്റായി നന്ദു, മികച്ച ബാറ്റസ്മാനായി അജ്ജി അസീസ്, മികച്ച ബൗളറായി റാസിഖ് എന്നിവരെയും തെരെഞ്ഞെടുത്തു. അറഫാത്ത് മികച്ച വിക്കറ്റ് കീപ്പർ, അബ്ദുൽ റഹ്മാൻ മികച്ച ക്യാച്ച് അവാർഡിനും അർഹരായി.

ജേതാക്കൾക്കുള്ള ട്രോഫി കെസ്‌വ സെൻട്രൽ കമ്മിറ്റി ചെയർമാൻ ഷമീം ബാങ്കോട്
വിതരണം ചെയ്തു. ഷാജഹാൻ പടന്ന, തനു നാസിർ , ഷംസു ഉദുമ, നൂറു, നൗഷാദ് മുട്ടം, കമാലുദീൻ അറന്തോട്‌ , യാസിർ കോപ്പ, ഇർഷാദ് ചെമ്മനാട്, മൊയ്‌തീൻ അങ്കോല, മുഹമ്മദ് കുഞ്ഞി സഫ മക്ക, ശിഹാബ് സുപ്രീം, സാജു തെരുവത്ത്, ഇക്രിമത് കട്ടക്കാൽ, സലാം പച്ചിലംപാറ, ഇഷാക് പൈവളികെ, നൗഫൽ അങ്കോല, മഷൂദ് തളങ്കര, ജലാൽ ചെങ്കള, അസീസ് അടുക്ക, റഹ്‌മാൻ പള്ളം, കെ.എച്ച്. മുഹമ്മദ് അംഗഡിമുഗർ, റഹീം സോങ്കാൽ, ഖാദർ നാട്ടക്കൽ
എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ നൗഷാദ് ചന്ദ്രഗിരി സ്വാഗതവും അഷ്‌റഫ് മീപ്പിരി നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്