ഇഅ്തമർനായിൽ വിസിറ്റർ ആയി രെജിസ്റ്റർ ചെയ്യാൻ എന്തെല്ലാം ആവശ്യമുണ്ട്? സൗദി ഹജ്ജ് ഉംറ മന്ത്രാലയം വിശദീകരിക്കുന്നു
ഉംറക്കും റൗളാ ശരീഫിൽ പ്രവേശിക്കുന്നതിനും പെർമിറ്റ് എടുക്കുന്നതിനുള്ള ഇഅ്തമർനാ ആപിൽ വിസിറ്റർ ആയി രെജിസ്റ്റർ ചെയ്യാൻ ആവശ്യമുള്ള രേഖകൾ ഏതെല്ലാമാണെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വിശദീകരിച്ചു.
പാസ്പോർട്ട് നമ്പർ, വിസ നമ്പർ, ഡേറ്റ് ഓഫ് ബർത്ത്, നാഷണാലിറ്റി, മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി എന്നിവയാണ് ഒരു വിസിറ്റർക്ക് ഇഅതമർനായിൽ രെജിസ്റ്റർ ചെയ്യുന്നതിനു ആവശ്യമുള്ള രേഖകൾ.
രെജിസ്റ്റ്രേഷൻ കഴിയുന്നതോടെ രെജിസ്റ്റർ ചെയ്ത ഇ മെയിൽ ഐഡിയിലേക്കായിരിക്കും വേരിഫിക്കേഷൻ കോഡ് അയക്കുന്നത്.
തുടർന്ന് കോഡ് ആപിൽ എന്റർ ചെയ്ത ശേഷം ആവശ്യമുള്ള ഡേറ്റിൽ ഉംറ ബുക്കിംഗ് നടത്തി തസ് രീഹ് ഇഷ്യു ചെയ്യാം.
സൗദിയിലേക്ക് വരുന്ന മുഴുവൻ വിസക്കാർക്കും സ്വന്തം നാടുകളിൽ നിന്ന് തന്നെ ഇ അതമർനാ അപ് വഴി ഉംറ പെർമിറ്റ് അനുവദിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa