മസ്ജിദുൽ ഖുബായുടെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചു
ഖുബാ മസ്ജിദിന്റെയും പരിസര പ്രദേശങ്ങളുടെയും ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വികസന പദ്ധതി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചു.
രാജകുമാരന്റെ ഖുബാ സന്ദർശന വേളയിലായിരുന്നു ഭരണാധികാരി സൽമാൻ രാജാവിന്റെ പേരിലുള്ള പ്രൊജക്റ്റ് പ്രഖ്യാപിച്ചത്.
66,000 വിശ്വാസികൾക്ക് ആരാധനകൾ നിർവ്വഹിക്കാൻ സാധിക്കും വിധമാണ് വിപുലീകരണ പദ്ധതി.
നിലവിൽ ഉള്ള ഏരിയകളേക്കാൾ പത്തിരട്ടിയായിരിക്കും ഖുബായും പരിസരവും വിപുലീകരിക്കപ്പെടുക എന്നത് പദ്ധതിയുടെ പ്രാധാന്യം വ്യക്തമാക്കുന്നു.
ഖുബയിലും ചുറ്റുമുള്ള ചരിത്ര പ്രധാന്യമുള്ള സൈറ്റുകൾ സംരക്ഷിച്ച് കൊണ്ട് അവയുടെ പ്രാധാന്യം സന്ദർശകർക്ക് വെളിപ്പെടുത്തുന്ന രീതിയിലാണ് വികസനം പൂർത്തിയാക്കുക.
നബി സ്വല്ലല്ലാഹു അലൈഹി വസല്ലം ആദ്യം നിർമ്മിച്ച പള്ളി എന്നതിനാൽ ഖുബാ പള്ളിക്ക് ഇസ് ലാമിൽ സവിശേഷ സ്ഥാനമാണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa