Thursday, December 5, 2024
BahrainTop Stories

ഖലീൽ അബു അഹ്മദിനെ ബഹ്‌റൈൻ സർക്കാർ ആദരിച്ച രീതി വിസ്മയമാകുന്നു; വീഡിയോ കാണാം

നിരവധി അനാഥർക്ക് സംരക്ഷണമൊരുക്കിയ ബഹ്‌റൈൻ പൗരൻ ഖലീൽ അബു അഹ്മദിനെ ബഹ്‌റൈൻ സർക്കാർ ആദരിച്ച രീതി വൈറലായി മാറി.

പുതുതായി വാങ്ങിയ കാറിന്റെ ടെസ്റ്റ്‌ ഡ്രൈവിനെന്ന പേരിൽ അദ്ദേഹത്തെ വിളിച്ച് വരുത്തിയായിരുന്നു അപ്രതീക്ഷിത ആദരവ് നൽകിയത്.

ദിയാർ അൽ മുഹറഖിലെ ട്രാഫിക് സിഗ്നലിൽ ഖലീൽ അഹ്മദ് എത്തിയപ്പോൾ സിഗ്നലിൽ ചുവപ്പ് ലൈറ്റ് തെളിയുകയും തുടർന്ന് റോഡ് അടക്കുകയും ചെയ്തു.

തുടർന്ന് റോഡിൽ എത്തിച്ച വലിയ ഡിജിറ്റൽ സ്ക്രീനിലും കറുകളുടെ ഗ്ലാസിലും വരെ തന്റെ ചിത്രം തെളിഞ്ഞത് കണ്ടപ്പോൾ കാര്യം മനസ്സിലായ ഖലീൽ അഹ്മദ് കരഞ്ഞ് പോയി.

താനിതിനൊന്നും അർഹനല്ല, അനാഥക്കുട്ടികൾ ഇതിലും കൂടുതൽ അർഹിക്കുന്നുണ്ട് എന്നാണ് അദ്ദേഹം മറുപടിയായി പറഞ്ഞത്.

അനാഥ മക്കളുടെ സംരക്ഷകനു ബഹ്‌റൈൻ ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നല്കിയ സ്വീകരണത്തിന്റെ വീഡിയോ.കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്