Sunday, September 22, 2024
Saudi ArabiaTop Stories

സൽമാൻ രാജാവ് ഈദ് ആശംസകൾ നേർന്നു; സൗദിയിലെ വിവിധ സ്ഥലങ്ങളിലെ ചെറിയ പെരുന്നാൾ നമസ്ക്കാര സമയങ്ങൾ മതകാര്യ വകുപ്പ് പുറത്ത് വിട്ടു

ലോക മുസ്‌ലിംകൾക്ക് വിശുദ്ധ ഭവനങ്ങളുടെ സേവകൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് പെരുന്നാൾ ആശംസകൾ നേർന്നു.

രാജാവിന്റെ പെരുന്നാൾ സന്ദേശം ആക്ടിംഗ് ഇൻഫർമേഷൻ മന്ത്രി ഡോ. മാജിദ് അൽ ഖസബി ദേശീയ ചാനലിൽ വായിച്ചു.

വീണ്ടും വിശുദ്ധ മക്കയിൽ നിന്ന് ഈദാശംസകൾ നേരാൻ ഭാഗ്യം ലഭിച്ചതിലും തീർഥാടകരെ സേവിക്കാനായതിലും റമളാൻ ഉംറ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതിലും രാജാവ് സന്തോഷം പ്രകടിപ്പിക്കുകയും അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്തു.

അതേ സമയം രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ ചെറിയ പെരുന്നാൾ നമസ്ക്കാര സമയം സൗദി മതകാര്യ വകുപ്പ് പ്രഖ്യാപിച്ചു. നമസ്ക്കാര സമയങ്ങൾ താഴെ കൊടുക്കുന്നു.

മക്ക: 06:04, മദീന: 06:01, റിയാദ് 05:33, ബുറൈദ: 05:41, ദമാം: 05:16, അബഹ:05:58, തബൂക്ക്: 06:08, ഹായിൽ:05:49, അറാർ:05:45, ജിസാൻ: 05:59, നജ്രാൻ:05:52, അൽബാഹ: 06:00, സകാക: 05:51.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്