Wednesday, November 27, 2024
Top StoriesU A E

കഴിഞ്ഞ ദിവസത്തെ മാസപ്പിറവിയുടെ ദൃശ്യം പുറത്ത് വിട്ട് അന്താരാഷ്ട്ര വാന നിരീക്ഷണ കേന്ദ്രം

ഞായറാഴ്ച സൂര്യാസ്തമയ ശേഷമുള്ള ശവ്വാൽ ചന്ദ്രപ്പിറവിയുടെ ദൃശ്യം അന്താരാഷ്ട്ര വാനനിരിക്ഷണ കേന്ദ്രം പുറത്ത് വിട്ടു.

അന്താരാഷ്ട്ര വാനനിരീക്ഷണ കേന്ദ്രത്തിന്റെ അബുദാബിയിലെ ആസ്റ്റ്രോണമിക്കൽ സീൽ ഒബ്സർവേറ്ററിയിൽ നിന്നാണ് ചന്ദ്രപ്പിറവി ദർശിച്ചത്.

ആസ്റ്റ്രോണൊമിക് ഇമേജിംഗ് ടെക്നിക് ഉപയോഗിച്ച് പകർത്തിയ ചന്ദ്രപ്പിറവിയുടെ ദൃശ്യം ഉപകരണങ്ങളുടെ സഹായമില്ലാതെ കാണൽ അസാധ്യമായിരുന്നു.

ശനിയാഴ്ച മാസപ്പിറവി കാണാത്തതിനെത്തുടർന്ന് ഞായറാഴ്ച റമളാൻ 30 പുർത്തിയാക്കിയായിരുന്നു ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച പെരുന്നാൾ ആഘോഷിച്ചത്. ഒമാനിൽ ഞായറാഴ്ച റമളാൻ 29 ആയിരുന്നതിനാൽ, ഞായറാഴ്ച മാസപ്പിറവി ദർശിച്ചതിന്റെ അടിസ്ഥാനത്തിലും തിങ്കളാഴ്ച പെരുന്നാളായിരുന്നു.

അന്താരാഷ്ട്ര വാനനിരീക്ഷണ കേന്ദ്രം പകർത്തിയ ശവ്വാൽ ചന്ദ്രപ്പിറവിയുടെ ദൃശ്യം താഴെ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്