ഉംറ കഴിഞ്ഞ് റിയാദിലേക്ക് മടങ്ങുകയായിരുന്ന തമിഴ് കുടുംബം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു
ഉംറ കഴിഞ്ഞ് റിയാദിലേക്ക് മടങ്ങുന്നതിനിടെ അപകടത്തിൽ പെട്ട് തമിഴ് കുടുംബത്തിലെ കുടുംബ നാഥ മരിച്ചു.
ട്രിച്ചി സ്വദേശി നദീർ അലിയുടെ ഭാര്യ നിലാഫർ നിഷ (40) യാണ് മരിച്ചത്.
നദീർ അലിയയിരുന്നു കാർ ഓടിച്ചിരുന്നത്. നദീർ അലിക്കും കൂടെയുണ്ടായിരുന്ന മക്കളും ബന്ധുക്കളുമായ 4 പേർക്കും പരിക്കേറ്റിട്ടുണ്ട്.
റിയാദിൽ എത്തുന്നതിന്റെ മുമ്പ് 300 കിലോമീറ്റർ അകലെ അൽ റുവൈദയിലായിരുന്നു അപകടം നടന്നത്.
നിയന്ത്രണം വിട്ട കാർ പല പ്രാവശ്യം മറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
മരണപ്പെട്ട നിലാഫറിന്റെ മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
