ജവാസാത്ത് ആസ്ഥാനങ്ങളിൽ പോകാതെ അബ്ഷിർ പ്ലാറ്റ്‌ഫോം വഴി സാധിക്കുന്ന 16 സേവനങ്ങൾ അറിയാം
ജവാസാത്ത് ഓഫീസുകളിൽ നേരിട്ട് പോകാതെ അബ്ഷിർ വഴി പൂർത്തിയാക്കാൻ സാധിക്കുന്ന 16 സേവനങ്ങളെക്കുറിച്ച് ജവാസാത്ത് വ്യക്തമാക്കി.
അബ്‌ഷിർ പ്ലാറ്റ്‌ഫോം നൽകുന്ന ഇ സേവനങ്ങൾ താഴെ വിവരിക്കുന്നു.
1 – സൈനിക ഉദ്യോഗസ്ഥരുടെ യാത്രാ പെർമിറ്റിനെക്കുറിച്ച് അന്വേഷിക്കാം. 2 – വിരലടയാള എൻറോൾമെന്റിനെക്കുറിച്ച് ഡീറ്റേയിൽസ് നൽകുന്നു.
3 – സെക്ടർ സന്ദർശനത്തിനുള്ള അംഗീകാരം. 4 – ജവാസാത്തിൽ ലഭ്യമായ ഫണ്ടുകൾ അന്വേഷിക്കുക. 5 – മുഖീം പ്രിന്റ് അന്വേഷണം.
6 – ആരോഗ്യ ഇൻഷുറൻസ് അന്വേഷിക്കുക.7 – ഇഖാമ എക്സ്പയർ സേവനം.8 – പുതിയ തൊഴിൽ, സന്ദർശക വിസയിലുള്ളവരുടെ വരവ് എന്നിവ അന്വേഷിക്കുക.
9 – വിദേശത്ത് നിന്നുള്ള തൊഴിലാളികളുടെ മടങ്ങിവരവിനെക്കുറിച്ചുള്ള അന്വേഷണം 10 – കുടുംബാംഗങ്ങളെ പരിചയപ്പെടുത്തുക.11 – ട്രാവൽ റെക്കോർഡ്സ് വിവരങ്ങൾ.12 – പാസ്പോർട്ട് വിവരങ്ങൾ.
13 – ഇലക്ട്രോണിക് ബെയിൽ സർവീസ്, അവരുടെ വിവരങ്ങൾ കാണുക.14 – ഹജ്ജിനുള്ള യോഗ്യത അന്വേഷിക്കുക.15 – എക്സിറ്റ്/റീ-എൻട്രി വിസ സ്റ്റാറ്റസ്.16 – ബോർഡർ നമ്പർ.
മുകളിൽ പരാമർശിച്ചവക്ക് പുറമെ ഇഖാമ, വിസിറ്റ് വിസ പുതുക്കൽ തുടങ്ങി മറ്റു നിരവധി സേവനങ്ങളും അബ്ഷിർ വഴി പൂർത്തിയാക്കാൻ സാധിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa