Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ സെൻസസ് 2022 ആരംഭിച്ചു; പ്രവാസികൾ ശ്രദ്ധിക്കേണ്ടത്

റിയാദ്: സൗദിയിൽ സെൻസസ് 2022 മെയ് 10 മുതൽ അരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.

പ്രത്യേക യൂണിഫോമിലുള്ള ഐ ഡി കാർഡുള്ള ഉദ്യോഗസ്ഥരായിരിക്കും സെൻസസിനെത്തുക.

മൊബൈലിലൂടെയുള്ള എൻക്വയറി ഉണ്ടാകില്ലെന്ന് അധികൃതർ പ്രത്യേകം ഓർമ്മപ്പെടുത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പേഴ്സണൽ ഡാറ്റകൾ ചോദിച്ച് കൊണ്ടുള്ള ഫോൺ കാളുകൾ അവഗണിക്കണമെന്ന് ബന്ധപ്പെട്ടവർ ഓർമ്മപ്പെടുത്തുന്നു.പ്രവാസികൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ജൂൺ 15 വരെ നടക്കുന്ന സെൻസസിൽ രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും വിവരങ്ങൾ ശേഖരിക്കും.

സെൻസസ് നടത്തുന്നതിന്റെ മുന്നോടിയായി കെട്ടിടങ്ങളിൽ സ്റ്റിക്കറുകൾ പതിപ്പിക്കൽ ഒരു മാസം മുമ്പ് കഴിഞ്ഞിരുന്നു.

മുഴുവൻ സ്വദേശികളും വിദേശികളും സെൻസസുമായി സഹകരിക്കണമെന്ന് അധികൃതർ ആഹ്വാനം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്