ശൈഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു
യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ അന്തരിച്ചു.
2004 നവംബർ 2 നു ശൈഖ് സായിദ് അന്തരിച്ചതിനെത്തുടർന്ന് അടുത്ത ദിവസം ആയിരുന്നു ശൈഖ് ഖലീഫ യു എ ഇയുടെ ഭരണാധികാരിയായി അവരോധിതനാകുന്നത്.
1948 ൽ ജനിച്ച ശൈഖ് ഖലീഫ യു എ ഇയുടെ രണ്ടാമത്തെ പ്രസിഡന്റായും അബുദാബിയുടെ 16 ആമത്തെ ഭരണാധികാരിയും ആയിട്ടായിരുന്നു അധികാരത്തിലേറിയത്.
ജനകീയനായിരുന്ന ശൈഖ് ഖലീഫ യു എ ഇയുടെ ആധുനിക വികസനത്തിന്റെ പിറകിലെ വലിയ ഭാഗമായിരുന്നു. പിതാവ് ശൈഖ് സായിദിന്റെ പാത പിൻ പറ്റി യുഎഇ യുടെ സമഗ്ര പുരോഗതിക്ക് നിരവധി പദ്ധതികളാണ് ശൈഖ് ഖലീഫ നടപ്പിലാക്കിയത്.
അദ്ദേഹത്തോടുള്ള ആദര സൂചകമായി 40 ദിവസത്തേക്ക് പതാകകൾ പകുതി താഴ്ത്തിക്കെട്ടും.
അതോടൊപ്പം ഇന്ന് മുതൽ 3 ദിവസത്തേക്ക് മന്ത്രാലയങ്ങൾ, മറ്റു വകുപ്പുകൾ, ഫെഡറൽ, പ്രാദേശിക സ്ഥാപനങ്ങൾ, സ്വകാര്യ മേഖല എന്നിവയിൽ അവധിയുമായിരിക്കുമെന്നും എമിറേറ്റ്സ് വാർത്താ ഏജൻസി അറിയിച്ചു.
സഹോദരനും അബുദാബി വൈസ്പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിൻ സായിദും ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദും ശൈഖ് ഖലീഫയുടെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി.
ദീർഘകാലമായി ശൈഖ് ഖലീഫ ബിൻ സായിദ് പൊതു വേദികളിൽ സജീവമായി പങ്കെടുക്കാറില്ലായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa