ഒരു തൊഴിലാളിയെ കഫീൽ അനാവശ്യമായി ഹുറൂബാക്കിയതാണെന്ന് വിധിക്കുന്ന സന്ദർഭങ്ങൾ അറിയാം
സൗദിയിൽ ഒരു തൊഴിലാളിയെ സ്പോൺസർ ഹുറൂബാക്കിയതായി (ഒളിച്ചോടിയതായി) റിപ്പോർട്ട് ചെയ്യുന്നത് അനാവശ്യമായിട്ടായിരുന്നുവെന്ന് മാനവ വിഭവശേഷി മന്ത്രാലയം സ്ഥിരീകരിക്കുന്നത് വ്യത്യസ്ത ഘടകങ്ങൾ പരിഗണിച്ചായിരിക്കും. അവ താഴെ കൊടുക്കുന്നു.
തന്നെ കഫീൽ ഹുറൂബാക്കിയ ദിവസങ്ങളിലോ ശേഷമുള്ള ദിവസങ്ങളിലോ താൻ ജോലിയിൽ ഉണ്ടായിരുന്നുവെന്ന് തെളിയിക്കാൻ തൊഴിലാളിക്ക് തെളിയിക്കാൻ സാധിക്കുക.
ഹുറൂബാക്കിയ സമയത്ത് താൻ രേഖാമൂലം ഉള്ള അവധിയിൽ ആയിരുന്നുവെന്ന് തെളിയിക്കാൻ സാധിക്കുക.
ഇലക്ട്രോണിക് പോർട്ടൽ വഴി തൊഴിലാളി കഫീലിനെതിരെ കേസ് കൊടുത്തിരിക്കുകയും അങ്ങനെ കേസ് കൊടുത്ത വിവരം കഫീലിനെ അറിയിച്ചതിനു ശേഷമാണ് കഫീൽ തന്നെ ഹുറൂബാക്കിയതെന്ന് സ്ഥാപിക്കാൻ സാധിക്കുകയും ചെയ്യുക.
ഹുറൂബ് സംഭവിച്ചത് തൊഴിലാളി തൊഴിലുടമ ബന്ധം ഔദ്യോഗികമായി അവസാനിച്ചതിനു ശേഷമാണെങ്കിൽ. (കഫാല മാറാനുള്ള അപേക്ഷ സ്വീകരിക്കാതെയും എക്സിറ്റ് നൽകാതെയും ഹുറൂബ് ആക്കൽ).
കോടതി വിധി പ്രകാരം അനൗദ്യോഗികമായി അവസാനിപ്പിച്ച തൊഴിൽ കരാർ ബന്ധവുമായി ചേർത്ത് ഹുറൂബ് ആക്കൽ.
തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള എന്തെങ്കിലും കേസിൽ വിധി വന്ന് ഒരു മാസത്തിനുള്ളിൽ ഹുറൂബ് ആക്കൽ.
എക്സിറ്റടിച്ച് 60 ദിവസത്തിനുള്ളിൽ എക്സിറ്റ് കാൻസൽ ചെയ്ത് ഹുറൂബ് ആക്കൽ. ടിക്കറ്റ് ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർക്ക് മുന്നിൽ സ്ഥിരീകരിക്കാൻ സാധിക്കുകയും ചെയ്യുക.
മുകളിൽ പരാമർശിച്ച സാഹചര്യങ്ങളിൽ ആണ് ഹുറൂബാക്കിയതെങ്കിൽ പ്രസ്തുത ഹുറൂബാക്കലിനു നിയമ സാധുത ഇല്ല.
ഹൂറൂബ് ആക്കിയത് അനാവശ്യമായാണെന്ന് തെളിയിക്കപ്പെടുന്നതോടെ തൊഴിലാളിക്ക് മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് മാറാനോ ആഗ്രഹിക്കുന്നുവെങ്കിൽ ഫൈനൽ എക്സിറ്റ് നേടാനോ അനുമതിയുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa