Sunday, September 22, 2024
Saudi ArabiaTop Stories

പൊടിക്കാറ്റുണ്ടാകുന്ന സമയം പാലിക്കേണ്ട ആരോഗ്യ മുൻ കരുതലുകൾ എന്തെല്ലാം; പൊടിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കുന്ന വിഭാഗങ്ങൾ ഏതെല്ലാം? സൗദി ആരോഗ്യമന്ത്രാലയം വിശദീകരിക്കുന്നു

സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയത് പോലെ പല പ്രദേശങ്ങളിലും അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ രൂപപ്പെടുമെന്നതിനാൽ അതിനെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് ആരോഗ്യ മന്ത്രാലയം നിരവധി മാർഗ നിർദ്ദേശങ്ങൾ നൽകുന്നു.

പൊടി വായുവിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നു, ഇത് ശ്വാസകോശ രോഗങ്ങൾ അല്ലെങ്കിൽ ചുമ, മൂക്കൊലിപ്പ്, മൂക്ക് ചൊറിച്ചിൽ തുടങ്ങിയ മറ്റ് ലക്ഷണങ്ങൾക്ക് കാരണമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

കുട്ടികൾ, ശിശുക്കൾ, പ്രായമായവർ, ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ, ഹൃദ്രോഗമുള്ളവർ, ടൈപ്പ് 2 പ്രമേഹമുള്ളവർ എന്നിങ്ങനെയുളളവരെയാണ് പൊടിപടലങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത്.

ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാതിരിക്കാൻ, സിവിൽ ഡിഫൻസ്, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  എന്നിവയുടെ നിർദ്ദേശങ്ങൾ പാലിക്കണം.

മണൽക്കാറ്റ് ഉണ്ടാകുമ്പോൾ പുറത്തിറങ്ങുന്നത് ഒഴിവാക്കുന്നതും നല്ല വായുസഞ്ചാരമുള്ള സ്ഥലങ്ങളിൽ തങ്ങുന്നതും വീടിനുള്ളിലേക്ക് വായു പ്രവേശിക്കുന്ന സ്രോതസ്സുകൾ അടയ്ക്കുന്നതും അനിവാര്യമാണ്.

പുറത്ത് പോകുന്ന സമയം വായും മൂക്കും മൂടുക, ആസ്തമ രോഗികൾ എമർജൻസി ആസ്തമ സ്പ്രേ കരുതുക, വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തുക, വീട്ടിലെ എസി റീസർക്കുലേറ്റ് മോഡിൽ ആക്കുക എന്നിവയും ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശത്തിൽ പെടുന്നു.

ആരോഗ്യ നിലയിൽ അസ്വാഭാവികത തോന്നിയാൽ ഉടൻ മെഡിക്കൽ എമർജൻസി വിഭാഗവുമായി ബന്ധപ്പെട്ട് ചികിത്സ തേടണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു.

സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുമെന്ന് അറേബ്യൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്