Saturday, September 21, 2024
Saudi ArabiaTop Stories

ജുബൈൽ ഇഖാമക്കാരിൽ ഇഖാമ കാലാവധി കഴിഞ്ഞവർക്കും ഹുറൂബായവർക്കും എക്സിറ്റ് നടപടികൾ എളുപ്പമാക്കി

ജുബൈൽ ഇഖാമയുള്ള പ്രവാസികളിൽ ഹുറൂബായവർക്കും ഇഖാമ കാലാവധി കഴിഞവർക്കും എക്സിറ്റടിച്ച് നാട്ടിൽ പോകാനുള്ള നടപടികൾ എളുപ്പമാക്കി.

ജുബൈൽ ജവസാത്തിൽ നിന്ന് ഇഖാമ ലഭിച്ച് ജുബൈലിൽ നിന്ന് പുറത്ത് പോയി ജോലി ചെയ്യുകയും താമസ രേഖകൾ ശരിയല്ലാത്തതിനാലും ആരോഗ്യ കാരണങ്ങളാലും ജുബൈൽ ലേബർ ഓഫീസിലേക്കും ജവസാത്തിലേക്കും പുറത്ത് നിന്ന് വന്ന് നേരിട്ട് ഹാജരാകാൻ സാധിക്കാതിരിക്കുകയും ചെയ്യുന്നവർക്കാണു പുതിയ ആനുകൂല്യം പ്രയോജനപ്പെടുക.

ഇത്തരക്കാരെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനോ സാമൂഹിക പ്രവർത്തകനോ നേരിട്ട് കണ്ട് എക്സിറ്റ് അപേക്ഷാ നടപടികൾ ശരിയാക്കിക്കൊടുക്കും.അപേക്ഷ നൽകുന്നവർ റിയാദ് എംബസിയിൽ നേരിട്ട് ഹാജരാകുകയും അപേക്ഷാ ഫോറത്തിൽ ഒപ്പും ഫിംഗർ പ്രിന്റും നൽകുകയും വേണം. ബാക്കിയുള്ള നടപടികൾ ഇന്ത്യൻ എംബസി പൂർത്തിയാക്കും. ഇവർ http://cgijeddah.org/consulate/exitVisa/embreg.aspx എന്ന എംബസിയുടെ ലിങ്കിൽ കയറി രെജിസ്റ്റ്രേഷൻ നമ്പർ കരസ്ഥമാക്കിയിരിക്കണം.

ചുരുക്കത്തിൽ ജുബൈലിൽ ഇല്ലെങ്കിൽ ജുബൈൽ ലേബർ ഓഫീസിലും ജവസാത്തിലും ഹാജരാകാതെത്തന്നെ എംബസി വഴി എക്സിറ്റ് നടപടികൾ പുതിയ നീക്കം വഴി പൂർത്തിയാക്കാൻ സാധിക്കും എന്ന് സാരം.

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും ജുബൈലിലെ ജവാസാത്ത്, തൊഴിൽ വകുപ്പ് മേധാവികളുമായി നടത്തിയ ചർച്ചകളെത്തുടർന്നാണു അധികൃതർ നടപടിക്രമങ്ങൾ ഉദാരമാക്കിയത്.

ഇത്തരത്തിൽ പ്രയാസം അനുഭവപ്പെടുന്ന ജുബൈൽ ഇഖാമക്കർ സമൂഹിക പ്രവർത്തകൻ സൈഫുദ്ദീൻ പൊറ്റശ്ശേരിയുമായി 0538347917 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്