Tuesday, November 26, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് വിദേശത്ത് നിന്ന് കാർ കൊണ്ട് വരാനുള്ള നിബന്ധന വ്യക്തമാക്കി സൗദി സകാത്ത് & കസ്റ്റംസ് അതോറിറ്റി

വിദേശത്ത് നിന്ന് കാർ വാങ്ങി സൗദിയിലേക്ക് കൊണ്ട് വരാനുള്ള നിബന്ധനകൾ സൗദി സകാത്ത്, ടാക്സ്& കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.

ചുരുങ്ങിയത് 2017 മുതൽ നിർമ്മിച്ച കാറുകൾ മാത്രമേ വിദേശത്ത് നിന്ന് വാങ്ങിക്കൊണ്ട് വരാൻ അനുവദിക്കൂ.

കാറുകൾ സൗദിയുടെ സ്പെസിഫിക്കേഷനുകളും സ്റ്റാൻഡേർഡുകളും ഇന്ധനക്ഷമത നിലവാരവും അനുസരിച്ചുള്ളവയായിരിക്കണം.

വാഹനത്തിന്റെ മൂല്യത്തിന്റെ 5% ആണ് കസ്റ്റംസ് ടാക്സ് അടക്കേണ്ടത്. കസ്റ്റംസ് തീരുവയടക്കമുള്ള വാഹനത്തിന്റെ മൊത്തം മൂല്യത്തിന്റെ 15% വാറ്റും അടക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്