തൊഴിൽ കരാർ അവസാനിച്ച ശേഷം തൊഴിലാളിക്കോ തൊഴിലുടമക്കോ നഷ്ടപരിഹാരം ലഭിക്കുന്ന മൂന്ന് ഘട്ടങ്ങൾ സൗദി മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി
തൊഴിലാളിയോ തൊഴിലുടമയോ തമ്മിലുള്ള കരാർ ബന്ധം അവസാനിപ്പിച്ചാൽ നഷ്ടപരിഹാരത്തിന് അർഹതയുള്ള കേസുകളെ കുറിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഒർമ്മപ്പെടുത്തി.
നിയമപരമായി കരാർ അവസാനിപ്പിക്കുകയും ഒരു കക്ഷി നോട്ടീസ് കാലയളവ് പാലിക്കാതിരിക്കുകയും ചെയ്താൽ, നോട്ടീസ് സമയത്ത് തൊഴിലാളിയുടെ വേതനത്തിന് തുല്യമായ നഷ്ടപരിഹാരം മറു കക്ഷിക്ക് ലഭിക്കും.
നിയമപരമായി അല്ലാതെ കരാർ അവസാനിക്കുകയും തൊഴിൽ കാലാവധിയോ നഷ്ടപരിഹാരമോ നേരത്തെ ഫിക്സ് ചെയ്യാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജോലി ചെയ്ത ഓരോ വർഷത്തിനും 15 ദിവസത്തെ വേതനം എന്ന രീതിയിൽ നഷ്ടപരിഹാരം നൽകണം. നൽകുന്ന നഷ്ടപരിഹാരം രണ്ട് മാസത്തെ വേതനത്തേക്കാൾ കുറയാൻ പാടില്ല.
നിയമപരമായി അല്ലാതെ കരാർ അവസാനിപ്പിക്കുകയും നഷ്ടപരിഹാരം നേരത്തെ ഫിക്സ് ചെയ്യാതിരിക്കുകയും എന്നാൽ നേരത്തെ തൊഴിൽ കാലാവധി തീരുമാനിച്ചിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കരാർ കാലാവധി അവസാനിക്കാൻ ബാക്കിയുള്ള കാലത്തേക്കുള്ള മാസ വേതനം നഷ്ടപരിഹാരമായി നൽകണം. ഇത് രണ്ട് മാസത്തെ വേതനത്തേക്കാൾ കുറയാൻ പാടില്ല.
തൊഴിൽ കരാർ പരിധിയില്ലാത്തതും തൊഴിലാളിക്ക് പ്രതിമാസ വേതനം ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കരാർ അവസാനിപ്പിക്കുന്നതിന് 60 ദിവസത്തിൽ കുറയാത്ത കാലയളവിനു മുമ്പ് തൊഴിലാളി കരാർ അവസാനിപ്പിക്കുന്ന വിവരം തൊഴിലുടമയെ അറിയിക്കണം.
അതേ സമയം പ്രതിമാസ വേതനം ലഭിക്കാത്ത സാഹചര്യത്തിൽ 30 ദിവസത്തിൽ കുറയാത്ത കാലയളവിനുള്ളിൽ തൊഴിലുടമയെ കരാർ അവസാനിപ്പിക്കുന്ന വിവരം അറിയിക്കണം.തൊഴിലാളിയുമായുള്ള കരാർ ബന്ധം അവസാനിപ്പിക്കുകയാണെങ്കിൽ ഈ നിബന്ധനകൾ തിരിച്ച് തൊഴിലുടമയ്ക്കും ബാധകമാണ് എന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa