Saturday, April 19, 2025
Saudi ArabiaTop Stories

സൗദി സെൻസസ് ; പ്രവാസികൾ ആശങ്കപ്പെടേണ്ടതില്ല

സൗദി സെൻസസുമായി ബന്ധപ്പെട്ട് പല തരത്തിലുമുള്ള വ്യാജ വിവരങ്ങൾ പലരും സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യുന്നുണ്ട്.

സെൻസസിൽ ഓൺലൈനായി ഭാഗമായില്ലെങ്കിൽ 500 റിയാൽ മുതൽ പിഴ ചുമത്തുമെന്ന തരത്തിൽ ആണ് പല പോസ്റ്റുകളും കാണുന്നത്.

എന്നാൽ തികച്ചും വസ്തുതാ വിരുദ്ധമായ, ഇത്തരത്തിൽ ഷെയർ ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന വിവരങ്ങൾ, തീർത്തും തെറ്റാണ് എന്നോർക്കുക.

സെൻസസ് ഉദ്യോഗസ്ഥർ നമ്മെ നേരിട്ട് സമീപിച്ച് ചോദ്യങ്ങൾ ചോദിക്കുന്ന സമയം ഉത്തരം നൽകിയില്ലെങ്കിലോ സഹകരിച്ചില്ലെങ്കിലോ മാത്രമാണ് പിഴ ഈടാക്കുക. അല്ലാതെ ഓൺലൈനിൽ സെൻസസ് വിവരങ്ങൾ നൽകിയില്ലെങ്കിൽ പിഴ ഈടാക്കില്ല.

ഇന്ന് അഥവാ മെയ് 25 ആണ് ഓൺലൈൻ ആയി സെൻസസ് വിവരങ്ങൾ നൽകാനുള്ള അവസാന തീയതി. ഓൺലൈൻ വഴിയുള്ള സെൻസസ് ഡാറ്റ നൽകാനുള്ള അവസരം അവസാനിച്ചാലും ഉദ്യോഗസ്ഥന്മാർ നേരിട്ടെത്തി സെൻസസ് നടത്തുന്നത് തുടരും.

സെൻസസ് നടത്തുന്ന കെട്ടിടങ്ങളിൽ നേരത്തെ തന്നെ ഉദ്യോഗസ്ഥർ മാർക്ക് ചെയ്തിട്ടുണ്ട് എന്ന് നേരത്തെ അറേബ്യൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു.

ഇത്തരത്തിൽ ഉദ്യോഗസ്ഥർ നേരിട്ട് വന്ന് സെൻസസ് നടത്തുംബോൾ സഹകരിക്കാതിരിക്കരുത്. ഉദ്യോഗസ്ഥരോട് നിസഹകരിച്ചാൽ പിഴ ഈടാക്കപ്പെടും എന്നതാണ് വാസ്തവം.

ഏതായാലും ഓൺലൈൻ വഴി സെൻസസ് പൂർത്തിയാക്കിയില്ലെങ്കിൽ പിഴ ഈടാക്കുമെന്ന പ്രചാരണം തീർത്തും അസംബന്ധമാണെന്നും അത്തരം വാർത്തകൾ ഷെയർ ചെയ്ത് ആരും പ്രവാസികളെ ആശങ്കപ്പെടുത്തരുതെന്നും വീണ്ടും ഓർമ്മിപ്പിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa






അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്