സൗദിയിലുള്ളവർക്ക് ഇന്ന് മുതൽ ഹജ്ജിന് അപേക്ഷിക്കാം
ജിദ്ദ: ആഭ്യന്തര തീർഥാടകർക്ക് ഇന്ന് (വെള്ളി) മുതൽ ഹജ്ജിന് അപേക്ഷിക്കാൻ സാധിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
ഇന്ന് മുതൽ ഒൻപത് ദിവസംവരെ(ജൂൺ 11) യാണ് അപേക്ഷ നൽകാനുള്ള സമയ പരിധി.
നേരത്തെ അപേക്ഷിച്ചു എന്നത് കൊണ്ട് സെലക്ഷനിൽ യാതൊരു മുൻ ഗണനയും ലഭിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഈ വർഷം ഒരു മില്യൺ ആഭ്യന്തര, അന്താരാഷ്ട്ര തീർഥാടകർക്കായിരിക്കും ഹജ്ജിനവസരം ലഭിക്കുക.
65 വയസ്സിനു താഴെയുള്ള മൂന്ന് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കായിരിക്കും ഹജ്ജിനു അവസരം ലഭിക്കുക.
അനുമതി പത്രമില്ലാതെ ഹജ്ജ് നിർവ്വഹിക്കാൻ ശ്രമിക്കുന്നവരെ 10 വർഷത്തേക്ക് നാട് കടത്തുമെന്ന് ജവാസാത്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
https://localhaj.haj.gov.sa/ എന്ന ലിങ്ക് വഴിയാണ് എല്ലാ വർഷവും സൗദിയിൽ നിന്നുള്ള ഹജ്ജ് അപേക്ഷകൾ സ്വീകരികാറുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa