Friday, November 15, 2024
Saudi ArabiaTop Stories

ബ്രൌൺ ഷുഗർ കഴിക്കുന്നതാണോ വൈറ്റ് ഷുഗർ കഴിക്കുന്നതാണോ ആരോഗ്യകരം? രണ്ടും തമ്മിലുള്ള വ്യത്യാസമെന്ത്?

തവിട്ട് പഞ്ചസാരയും വെളുത്ത പഞ്ചസാരയും തമ്മിലുള്ള മാറ്റങ്ങളെക്കുറിച്ചുള്ള സംശയങ്ങൾക്ക് ഗൾഫ് ഹെൽത്ത് കൌൺസിൽ മറുപടി നൽകി.

രണ്ട് ഇനം പഞ്ചസാരയും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഒന്നും ഇല്ലെന്നാണ് ഗൾഫ് ഹെൽത്ത് കൌൺസിൽ വ്യക്തമാക്കുന്നത്.

ഒരു ടേബിൾ സ്പൂൺ ബ്രൗൺ ഷുഗറിൽ കലോറിയുടെ അളവ് 15 ആണെങ്കിൽ വൈറ്റ് ഷുഗറിൽ അത് 16 ആയിരിക്കും എന്നാണ്‌ ശാസ്ത്രിയ നിഗമനം.

പല രോഗങ്ങളിലേക്കും നയിക്കുന്ന അപകടസാധ്യതകളിൽ രണ്ട് തരം പഞ്ചസാരയും സമാനമാണ്. പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം എന്നിവ അതിൽ പെടുന്നു.

മൊളാസസ് അടങ്ങിയതിനാലാണു ബ്രൗൺ ഷുഗറിനു തവിട്ട് കളർ ലഭ്യമായിട്ടുള്ളത്. ബ്രൗൺ ഷുഗറിനു വൈറ്റ് ഷുഗറിനേക്കാൾ മധുരം അധികമാണ്.

പഞ്ചസാരക്ക് വ്യത്യസ്ത നാമങ്ങൾ ആണെങ്കിലും അവയുടെ അപകടങ്ങൾ സമാനമാണെന്ന് ഹെൽത്ത് കൗൺസിൽ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

4 വയസ്സിനു തഴെയുള്ള കുട്ടികൾക്ക് പഞ്ചസാര ഒഴിവാക്കണമെന്നും 4 നും 6 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പ്രതിദിനം 19 ഗ്രാമിൽ കൂടുതൽ പഞ്ചസാര നൽകരുതെന്നും 7 നും 10 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് 24 ഗ്രാമിൽ കൂടുതൽ പഞ്ചസാര നൽകരുതെന്നും ഗൾഫ് ഹെൽത്ത് കൗൺസിൽ ശുപാർശ ചെയ്യുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്