Friday, November 22, 2024
Saudi ArabiaTop Stories

ആഭ്യന്തര ഹജ്ജ് പാക്കേജ് നിരക്ക് കുറച്ചു

ആഭ്യന്തര തീർഥാടകർക്കുള്ള അടിസ്ഥാന പാക്കേജുകളുടെ നിരക്കിൽ സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഭേദഗതി വരുത്തി.

ആഭ്യന്തര ഹജ്ജ് തീർഥാടകർക്കുള്ള രെജിസ്റ്റ്രേഷൻ പ്രക്രിയ അവസാനിക്കാൻ രണ്ട് ദിവസം കൂടി ബാക്കിയിരിക്കേയാണു നിരക്ക് കുറച്ചത്.

ഏറ്റവും കുറഞ്ഞ നിരക്ക് 9098 റിയാൽ ആയിരിക്കും. നേരത്തെ ഇത് 10,200 റിയാൽ ആയിരുന്നു.

13,000 റിയാൽ ഉണ്ടായിരുന്ന പാക്കേജ് 11,970 ആയും 14,700 റിയാൽ ഉണ്ടായിരുന്ന പാക്കേജ് 13,943 റിയാൽ ആയും കുറച്ചിട്ടുണ്ട്.

അതേ സമയം കുറഞ്ഞ നിരക്കിൽ ഹജ്ജ് സേവനങ്ങളും പാക്കേജുകളും നൽകുമെന്ന് അവകാശപ്പെടുന്ന വ്യാജ ഓൺലൈൻ അക്കൗണ്ടുകൾക്കും ഹജ്ജ് സേവന ദാതാക്കൾക്കും എതിരെ ഹജ്ജ് ഉംറ മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 

ഈ വർഷം ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്ന പൗരന്മാരോടും പ്രവാസികളോടും ഇ അതമർനാ ആപ്ലിക്കേഷൻ വഴിയോ  https://localhaj.haj.gov.sa പോർട്ടൽ വഴിയോ മാത്രം രെജിസ്റ്റർ ചെയ്യാൻ മന്ത്രാലയം ആഹ്വാനം ചെയ്തു.

ഹജ്ജ് സേവനങ്ങൾ നൽകുമെന്ന് അവകാശപ്പെട്ട് ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് വ്യക്തിഗത വിവരങ്ങളും ഔദ്യോഗിക രേഖകളും അഭ്യർത്ഥിക്കുന്ന നിരവധി വ്യാജ അക്കൗണ്ടുകളും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന കോൺടാക്റ്റ് നമ്പറുകളും നിരീക്ഷിച്ചതായി മന്ത്രാലയം വ്യക്തമാക്കി. 

സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലെ ഔദ്യോഗിക പദവിയില്ലാത്ത പരസ്യങ്ങളിൽ പൗരന്മാരും താമസക്കാരും തെറ്റിദ്ധരിക്കരുതെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.

ഔദ്യോഗിക പോർട്ടലിന്റെ ചട്ടക്കൂടിന് പുറത്ത്, ഹജ്ജ് നിർവഹിക്കാൻ അനുമതി നൽകുമെന്ന് അവകാശപ്പെടുന്ന ഏതെങ്കിലും ഓഫീസ്, കമ്പനി അല്ലെങ്കിൽ വ്യക്തിയെക്കുറിച്ച് ഉടൻ റിപ്പോർട്ട് ചെയ്യാൻ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ഹജ്ജിനുള്ള രജിസ്ട്രേഷൻ ദുൽഖ അദ് 13 (ജൂൺ 12) വരെ തുടരും, സമയപരിധിക്ക് ശേഷം തെരഞ്ഞെടുക്കപ്പെട്ടവരെ വിവരം അറിയിക്കും.

ഈ വർഷത്തെ ഹജ്ജിന് സംബന്ധിക്കുന്ന 10 ലക്ഷം പേരിൽ 1.5 ലക്ഷം പേരാണ് ആഭ്യന്തര തീർഥാടകർ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്