യാത്രക്കാരുടെ ലഗേജ് വൈകുകയോ കേട് വരികയോ നഷ്ടപ്പെടുകയോ ചെയ്‌താൽ പിഴ; നിരക്കുകൾ ഈടാക്കുന്നത് ഇപ്രകാരം
റിയാദ്: യാത്രക്കാരുടെ ലഗേജ് വൈകുകയോ നഷ്ടപ്പെടുകയോ കേടുവരുത്തുകയോ ചെയ്താൽ വിമാനക്കമ്പനികൾ സാമ്പത്തിക നഷ്ടപരിഹാരം നൽകണമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജിഎസിഎ) അറിയിച്ചു.
യാത്രാ ടിക്കറ്റ് കൈവശം വെച്ചിരിക്കുന്ന ഓരോ ഉപഭോക്താവിനും വിമാനക്കംബനികൾ 1820 മുതൽ 6000 റിയാൽ വരെയായിരിക്കും നഷ്ടപരിഹാരം നൽകേണ്ടി വരിക.
തന്റെ ലഗേജിൽ വിലപിടിപ്പുള്ളതോ ഉയർന്ന മൂല്യമുള്ളതോ ആയ ഇനങ്ങൾ ഉള്ളതിനാൽ നഷ്ടപരിഹാരത്തിന്റെ തോത് ഉയർത്താൻ ആഗ്രഹിക്കുന്ന ഉപഭോക്താവ് വിമാനത്തിൽ കയറുന്നതിന് മുമ്പ് അവയുടെ സാന്നിധ്യവും അതിന്റെ മൂല്യവും എയർ കാരിയറോട് വെളിപ്പെടുത്തണമെന്ന് GACA സൂചിപ്പിച്ചു.
ഉപഭോക്താക്കൾക്ക് അവരുടെ ലഗേജ് വൈകുന്ന സാഹചര്യത്തിൽ ഓരോ ദിവസത്തിനും 104 റിയാൽ മുതൽ 520 റിയാൽ വരെയാണ് ആഭ്യന്തര വിമാനക്കംബനികൾക്ക് പിഴ ചുമത്തുക.
അന്താരാഷ്‌ട്ര ഫ്ലൈറ്റുകൾ ബാഗേജ് വൈകുന്ന ഓരോ ദിവസത്തിനും 208 റിയാൽ മുതൽ 1,040 റിയാൽ വരെ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകിയിരിക്കണം.
ലഗേജ് നഷ്ടപ്പെടുകയോ കേട്പാടുകൾ സംഭവിക്കുകയോ ചെയ്‌താൽ നഷ്ടപരിഹാരത്തിനുള്ള ക്ലെയിം ലഭിച്ചത് മുതൽ 30 ദിവസത്തിനകം വിമാനക്കംബനികൾ നഷ്ടപരിഹാരത്തുക നൽകിയിരിക്കണമെന്നും ഗാക്ക ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa