സ്പോൺസർഷിപ്പ് മാറുമ്പോൾ ലെവി കുടിശ്ശികയിൽ പഴയ കഫീലിന്റെ മേൽ ചുമത്തുന്നത് പ്രാബല്യത്തിൽ; വിശദമായി അറിയാം
സൗദിയിൽ സ്പോൺസർഷിപ് മാറുന്ന തൊഴിലാളികൾക്കും സ്പോൺസർഷിപ്പ് ഏറ്റെടുക്കുന്ന തൊഴിലുടമകൾക്കും ആശ്വാസമേകുന്ന പരിഷ്ക്കരണമായിരുന്നു മാനവ വിഭവശേഷി മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ചത്.
പുതിയ സ്പോൺസറുടെ കീഴിലേക്ക് കഫാല മാറുന്ന സമയം പഴയ സ്പോൺസർ അടക്കാനുള്ള ലെവി കുടിശികയും ഇഖാമ ഫീസുമെല്ലാം പഴയ കഫീലിനു മേൽ തന്നെ ചുമത്തുന്നതാണു പുതിയ പരിഷ്ക്കരണം.
പുതിയ പരിഷ്ക്കരണ പ്രകാരം ജൂൺ
9 നും അതിനു ശേഷവും കഫാല മാറുന്നവർക്ക് പഴയ കഫീലിന്റെ കുടിശികയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല എന്നാണ് ഉക്കാദ് ദിനപത്രം ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നത്.
പഴയ ലെവി,ഇഖാമ കുടിശ്ശികകൾ പഴയ കഫീലിന്റെ മേൽ തന്നെ ചുമത്തുന്ന സംവിധാനം ഖിവ പോർട്ടൽ ഇതിനകം ആക്റ്റിവേറ്റ് ചെയ്തതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതേ സമയം ജൂൺ 9 നു മുമ്പ് കഫാല മാറിയവരുടെ ലെവി, ഇഖാമ ഫീസ് കുടിശിക പഴയ കഫീലിന്റെ മേൽ ചുമത്തുകയില്ല എന്നാണ് വ്യക്തമാകുന്നത്.
ഏതായാലും പുതിയ പരിഷ്ക്കരണം നിരവധി പ്രവാസികൾക്ക് വലിയ ആശ്വാസമാകുമെന്നാണു വിലയിരുത്തപ്പെടുന്നത്.
കാരണം പല സന്ദർഭങ്ങളിലും തൊഴിലുടമ ലെവി അടക്കാതെ വർക്ക് പെർമിറ്റും ഇഖാമയും എക്സ്പയർ ആകുംബോൾ കഫീലിന്റെ അനുമതിയില്ലാതെത്തന്നെ കഫാല മാറുന്നവർ ധാരാളമുണ്ട്.
ഇത്തരം സാഹചര്യങ്ങളിൽ പഴയ കഫീലിന്റെ ലെവി കുടിശ്ശികയും ഇഖാമ ഫീസും അടക്കേണ്ടി വരുമോ എന്നത് പല സ്പോൺസർമാരെയും കഫാല ഏറ്റെടുക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാറുണ്ട്.
പല തൊഴിലാളികളും അത്തരം കുടിശ്ശിക ഭാരം ഓർത്ത് തർഹീൽ വഴിയോ ലേബർ ഓഫീസ് വഴിയോ എക്സിറ്റിലും പോകാറുണ്ട്. പലരും ഇത്തരം അനുഭവങ്ങൾ അറേബ്യൻ മലയാളിയുമായി നേരത്തെ പങ്ക് വെക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇനി മുതൽ അത്തരത്തിലുള്ള പഴയ ബാധ്യതകളെക്കുറിച്ചുള്ള ആശങ്കകൾ വേണ്ട എന്നതിനാൽ ധൈര്യമായി കഫാല മാറാനും സൗദിയിൽ തുടരാനും പുതിയ പരിഷ്ക്കരണം അനുവദിക്കുമെന്നതാണു വ്യക്തമാകുന്നത്.
ഇനി മുതൽ കഫാല മാറിയതിനു ശേഷം ഇഖാമ പുതുക്കാനുള്ള വർക്ക് പെർമിറ്റ് ഫീസും ഇഖാമ ഫീസും മാത്രം പുതിയ സ്പോൺസർ അടച്ചാൽ മതിയാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa