ഇന്ന് മുതൽ ഉംറ ഹജ്ജ് തീർഥാടകർക്ക് മാത്രം
ഇന്ന് (വെള്ളി) മുതൽ ഹജ്ജ് തീർഥാടകർക്ക് മാത്രമായിരിക്കും ഉംറക്ക് അനുമതി നൽകുകയെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
ഹജ്ജിനു ശേഷം ദുൽഹിജ്ജ 20 ചൊവ്വാഴ്ച മുതൽ ഹജ്ജ് തീർത്ഥാടകർ അല്ലാത്തവർക്ക് ഉംറ നിർവ്വഹിക്കാനുള്ള അനുമതി വീണ്ടും നൽകിത്തുടങ്ങും.
ഉംറ പെർമിറ്റ് ദുൽഖ അദ് 24 വ്യാഴം വരെ മാത്രമേ ഇഷ്യു ചെയ്യുകയുള്ളൂ എന്ന് ഹജ്ജ് ഉംറ മന്ത്രാലയം നേരത്തെ ഓർമ്മപ്പെടുത്തിയിരുന്നു.
ഹജ്ജ് തീർഥാടകർക്ക് ആരാധനാ കർമ്മങ്ങൾ നിർവ്വഹിക്കുന്നത് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണു ആഭ്യന്തര ഉംറ തീർഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa