Tuesday, September 24, 2024
Saudi ArabiaTop Stories

സൗദിയിൽ വിദേശികൾ സോഷ്യൽ മീഡിയകളിൽ പരസ്യം ചെയുന്ന വിഷയത്തിൽ മുന്നറിയിപ്പ് ആവർത്തിച്ച് റിയാദ് ചേംബർ

ലൈസൻസില്ലാതെ രാജ്യത്ത് പരസ്യ മേഖലയിൽ പ്രവർത്തിക്കുന്ന വിദേശികളുമായും സന്ദർശകരുമായും സഹകരിക്കരുതെന്ന് റിയാദ് ചേംബർ ഓർമ്മപ്പെടുത്തി.

എന്തെങ്കിലും പ്രൊഡക്റ്റുകളുടെയോ മറ്റോ പരസ്യത്തിനായി  ഇവന്റുകളിലേക്ക് അത്തരം പരസ്യക്കാരെ ക്ഷണിക്കരുതെന്നും അവർക്ക് പരസ്യം നൽകരുതെന്നും ചേംബർ ആഹ്വാനം ചെയ്തു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സൗദി ഇതര പരസ്യദാതാക്കളുടെ പ്രവർത്തന ലംഘനങ്ങൾ നിരീക്ഷിക്കുകയും പിടികൂടുകയും ചെയ്തതായി ചേംബർ അറിയിച്ചു.

ഈ പരസ്യദാതാക്കളുടെ ഡാറ്റ പരിശോധിച്ചതിൽ, അവർ വാണിജ്യ രേഖകളോ നിയമപരമായ ലൈസൻസുകളോ നേടിയിട്ടില്ലാത്തതും ഒരു വാണിജ്യ സ്ഥാപനത്തിന്റെയോ വിദേശ നിക്ഷേപ ലൈസൻസിന്റെയോ കീഴിലല്ല പ്രവർത്തിക്കുന്നത് എന്നതും ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

ലൈസൻസില്ലാതെ വിദേശികൾ സ്വന്തം നിലയിൽ വാണിജ്യ പ്രവർത്തനങ്ങളിൽ ഇടപെടുന്നത് ബിനാമി പ്രവർത്തനത്തിൽ പെടുമെന്നും അഞ്ച് വർഷം ജയിലും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും ചേംബർ മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്