Saturday, September 21, 2024
Dammam

‘പ്രവാചക സ്‌നേഹത്തെ ബുള്‍ഡോസറുകള്‍കൊണ്ട് തകര്‍ക്കാനാവില്ല’ ഇസ്ലാമിയാഫോബിയക്കെതിരെ യുവജന സംഗമം നടത്തി യൂത്ത് ഇന്ത്യ ദമ്മാം ചാപ്റ്റര്‍.

യൂത്ത് ഇന്ത്യ ദമ്മാം ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ‘പ്രവാചക സ്‌നേഹത്തെ ബുള്‍ഡോസറുകള്‍കൊണ്ട് തകര്‍ക്കാനാവില്ല’ ഇസ്ലാമിയാഫോബിയക്കെതിരെ യുവജന സംഗമം സംഘടിപ്പിച്ചു. യൂത്ത്് ഇന്ത്യ ഈസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് മുഹമ്മദ് സഫ് വാന്‍ മുഖ്യപ്രഭാഷണം നടത്തി.

സ്വന്തം സ്വത്തിനേക്കാളും ജീവനേക്കാളും വിശ്വാസികള്‍ നെഞ്ചേറ്റുകയും പിന്‍പറ്റുകയും ചെയ്യുന്ന പ്രവാചകനെ അവഹേളിക്കുന്നതിനെതിരെ നടത്തുന്ന പ്രക്ഷോഭങ്ങളെ അവരുടെ കിടപ്പാടങ്ങള്‍ അധികാരത്തിന്റെ ബുള്‍ഡോസറുകള്‍കൊണ്ട് തകര്‍ത്ത് അവരെ തെരുവിലേക്കിറക്കിവിട്ടാല്‍ അവസാനിക്കുമെന്ന് ഫാസിസ്റ്റ് ഭരണകൂടം വിചാരിക്കുന്നുവെങ്കില്‍ ഇന്ത്യന്‍ മുസ്്‌ലിമീങ്ങള്‍ മുഴുവനും തെരുവിലാക്കപ്പെട്ടാലും അവര്‍ക്കത് സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.

പ്രവാചകനിന്ദക്കെതിരില്‍ നടന്ന പ്രക്ഷോഭത്തില്‍ രക്തസാക്ഷികളായവര്‍ക്ക് സലാം പറഞ്ഞ് സംസാരം ആരംഭിച്ച അദ്ദേഹം അവരുടെ ഉമ്മമാരുടെ മനോബലം തെരുവില്‍ സമരം ചെയ്യുന്നവര്‍ക്ക് ആവേശമാണെന്നും, കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ സമരങ്ങളെ പോലീസിനെകൊണ്ട് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കേരളസര്‍ക്കാരും കേന്ദ്രത്തിന്റെ ഫാസിസ്റ്റ് നിലപാടിനൊപ്പമാണെന്നാണ് വിളിച്ചുപറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവാചക ജീവിതത്തെ സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയും ചുറ്റുമുള്ളവര്‍ക്ക് പ്രവാചകജീവിത സന്ദേശം പകര്‍ന്നുനല്‍കിയും പ്രവാചകനെതിരെ നടക്കുന്ന വര്‍ത്തമാനങ്ങളെ ഇല്ലാതാക്കണമെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. യൂത്ത് ഇന്ത്യ ദമ്മാം ചാപ്റ്റര്‍ പ്രസിഡന്റ് ഷമീർ പത്തനാപുരം അധ്യക്ഷത വഹിച്ചു.

ഫോക്കസ് ഇന്റര്‍നാഷനല്‍ ഡെപ്യൂട്ടി സി.ഇ.ഓ ഷബീര്‍, എസ്.ഐ.സി നാഷണല്‍ കമ്മറ്റി ജെ.സെക്രട്ടറി അബു ജിര്‍ഫാസ് മൗലവി, കെ.എം.സി.സി ദമ്മാം സെന്ററല്‍ കമ്മറ്റി സെക്രട്ടറി മഹ്മൂദ് പൂക്കാട്, ഇന്ത്യന്‍ ഇസ്്്‌ലാഹി സെന്റര്‍ പ്രതിനിധി സിറാജ് ആലുവ എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.

പ്രതിഷേധ സൂചകമായി പ്ലക്കാർഡുകൾ ഉയർത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ചു. തനിമ ദമ്മാം സോണല്‍ പ്രസിഡന്റും യൂത്ത് ഇന്ത്യ ദമ്മാം ചാപ്റ്റര്‍ രക്ഷാധികാരിയുമായ മുഹമ്മദലി പീറ്റയില്‍ സമാപനം നിര്‍വഹിച്ചു. ഷാക്കിര്‍ ഇ്‌ല്യാസ് ഖിറാഅത്തും ചാപ്റ്റര്‍ സെക്രട്ടറി നവാഫ് അബൂബക്കര്‍ നന്ദിയും പറഞ്ഞു. ബിനാന്‍ ബഷീര്‍, ജസീല്‍ കോയ, ഐമന്‍ സഈദ്, അന്‍വര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്ക

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q