Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ അനധികൃത പ്രൈവറ്റ് ടാക്സിക്കാർക്കുള്ള പിഴ വ്യക്തമാക്കി അധികൃതർ; കാറിൽ വെച്ച് സിഗരറ്റ് വലിച്ചാലും പിഴ: നിയമ ലംഘനങ്ങളുടെ പട്ടിക വിശദമായി അറിയാം

ജിദ്ദ: സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി പബ്ലിക് ടാക്സി, സ്വകാര്യ വാഹനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട 35 നിയമലംഘനങ്ങൾ ദേശീയ പ്ലാറ്റ്‌ഫോമിലെ പട്ടികയിൽ ഉൾപ്പെടുത്തി.

വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴ 500 റിയാൽ മുതൽ 5000 റിയാൽ വരെയാണ് ചുമത്തപ്പെടുക.

യാത്രക്കാരെ തേടി റോഡുകളിലും തെരുവുകളിലും കറങ്ങി സ്വകാര്യ ടാക്സി ഓടിക്കുന്നവർക്ക് 1,000 റിയാൽ പിഴ ഈടാക്കും.

വാഹനമോടിക്കുമ്പോഴോ വാഹനങ്ങളിൽ സഞ്ചരിക്കുമ്പോഴോ പുകവലിക്കുന്നതിന് 500 റിയാൽ പിഴയും ചുമത്തും.

മറ്റൊരാളുടെ  വാഹനം ഓതറൈസേഷൻ ഇല്ലാതെ ഓടിച്ചാൽ പിഴ 5,000 റിയാൽ ആണ്.

യാത്രയുടെ തുടക്കത്തിൽ ടാക്സികൾ മീറ്റർ പ്രവർത്തിപ്പിക്കുന്നതിൽ പരാജയപ്പെട്ടാൽ പിഴ 3,000 റിയാൽ ആണ്. 

ഇവക്ക് പുറമേ താഴെ പറയുന്ന നിയമ  ലംഘനങ്ങൾക്ക് 5,000 റിയാൽ പിഴ ചുമത്തും:

1,സൗദി നഗരങ്ങൾക്കകത്തോ അതിനിടയിലോ അല്ലെങ്കിൽ രജിസ്ട്രേഷൻ ചെയ്ത രാജ്യത്തിനല്ലാത്ത മറ്റൊരു രാജ്യത്തിലേക്കോ യാത്രക്കാരെ പണം ഈടാക്കി കൊണ്ടുപോകുന്നതിനായി ഒരു വിദേശ ടാക്സി പ്രവർത്തിപ്പിച്ചാൽ.

2,  വാഹനത്തിൽ എന്തെങ്കിലും മാറ്റം വരുത്തുക.

3,ഒരു വാഹനം അതിന്റെ അംഗീകൃത ആയുസ്സ് കഴിഞ്ഞും ഉപയോഗിക്കുന്നത്.

4, ട്രാൻസ്പോർട്ട് അതോറിറ്റി അല്ലെങ്കിൽ മറ്റേതെങ്കിലും ബന്ധപ്പെട്ട ഏജൻസികൾ വ്യക്തമാക്കിയ ഇലക്ട്രോണിക് സംവിധാനങ്ങൾ ശരിയാക്കുന്നതിൽ പരാജയപ്പെടുക.

3,000 റിയാൽ പിഴ ഈടാക്കാവുന്ന നിയമ ലംഘനങ്ങൾ താഴെ വിവരിക്കുന്നു:

1, യാത്രയുടെ തുടക്കത്തിൽ നിരക്ക് അറിയാനുള്ള മീറ്റർ പ്രവർത്തിപ്പിക്കുന്നതിൽ പരാജയപ്പെട്ടാൽ.

2, അതോറിറ്റി നൽകിയ സമൻസ് തീയതി മുതൽ 10 പ്രവൃത്തി ദിവസത്തിനുള്ളിൽ ട്രാൻസ്പോർട്ട് അതോറിറ്റിയെ ബന്ധപ്പെടുന്നതിൽ പരാജയപ്പെട്ടാൽ.

3, കാലഹരണപ്പെട്ട വർക്ക് പെർമിറ്റ്/ഓപ്പറേറ്റിംഗ് കാർഡ് എന്നിവ ഉപയോഗിച്ച് പൊതു ടാക്സി ഓടിക്കുക.

2,000 റിയാൽ പിഴ ഈടാക്കാവുന്ന നിയമ ലംഘനങ്ങൾ താഴെ വിവരിക്കുന്നു:

1,അതോറിറ്റി യുടെ നിർദ്ദേശം ഉണ്ടായാൽ വാഹനം സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കാതിരിക്കുക.

2,നഷ്ടപ്പെട്ട വസ്തുക്കൾ സൂക്ഷിച്ച് വെക്കാതിരിക്കലും  അവയുടെ ഉടമസ്ഥനോ സെക്യൂരിറ്റിക്കോ കൈമാറാകാതിരിക്കുകയും ചെയ്യുക.

1,000 റിയാൽ പിഴ  ഈടാക്കാവുന്ന നിയമ ലംഘനങ്ങൾ താഴെ വിവരിക്കുന്നു:

1, ഓപ്പറേറ്റിംഗ് കാർഡ് പുതുക്കുന്നതിനുള്ള കാലതാമസം.റോഡുകളിൽ കാൽനടയാത്രക്കാർക്കായി നിശ്ചയിച്ചിട്ടില്ലാത്ത നടപ്പാതകളിൽ നിന്ന് യാത്രക്കാരെ പിക്കപ്പ് ചെയ്യുക. ആവശ്യപ്പെടുമ്പോൾ ലൈസൻസ് രേഖകൾ ഹാജരാക്കുന്നതിൽ പരാജയപ്പെടുക.

2, നിയന്ത്രണങ്ങൾക്കനുസൃതമല്ലാതെ കാറിനുള്ളിൽ വാചകങ്ങളോ പ്ലേറ്റുകളോ സൈൻ ബോർഡുകളോ സ്ഥാപിക്കുക.

3,ആശയവിനിമയ മാർഗ്ഗങ്ങളുടെയും ദേശീയ വിലാസത്തിന്റെയും ഡാറ്റ നൽകാനോ അപ്‌ഡേറ്റ് ചെയ്യാനോ പരാജയം.

4,ഓപ്പറേറ്റിംഗ് കാർഡ് റദ്ദാക്കിയതിന് ശേഷമോ പേപ്പർ അവസാനിച്ചതിന് ശേഷമോ വാഹന രജിസ്ട്രേഷന്റെ തരം പരിഷ്‌ക്കരിക്കാരിക്കാതിരിക്കുക.

500 റിയാൽ പിഴ ചുമത്തുന്ന നിയമ ലംഘനങ്ങൾ താഴെ വിവരിക്കുന്നു:

1, പുകവലിക്കുകയോ വാഹനത്തിനുള്ളിൽ യാത്രക്കാരെ പുക വലിക്കാൻ അനുവദിക്കുകയോ ചെയ്യുക.

2, സേവനം ഒപറേറ്റ് ചെയ്യാൻ അനുമതിയുള്ള നഗരത്തിനുള്ളിൽ ഒരു യാത്രയിൽ ഒന്നിലധികം യാത്രക്കാരുടെ അപേക്ഷ സ്വീകരിക്കുക.

3,ഏത് സാഹചര്യത്തിലും യാത്രക്കാരുടെ സ്വകാര്യത ലംഘിക്കൽ.

4, ബാഗുകളും ലഗേജുകളും കാർ ക്യാബിനിലെ നിശ്ചയിച്ചിട്ടുള്ള സ്ഥലത്തേക്കാൾ കൂടുതലോ അല്ലെങ്കിൽ യാത്രക്കാരില്ലാതെ ബാഗുകൾ കയറ്റുകയോ ചെയ്യുക.

5,പൊതു ധാർമ്മികത പാലിക്കാത്തതും യാത്രക്കാരോട് നല്ല പെരുമാറ്റം പുലർത്താതിരിക്കുകയും ചെയ്യുക.

6, കാഴ്ചയിലും വ്യക്തിശുചിത്വത്തിലും അശ്രദ്ധരാകുക.

7, കാറിന്റെ പ്രവർത്തന കാലയളവിലുടനീളം കാറിന്റെ അകത്തും പുറത്തും ക്ലീൻ ആയി പാലിക്കുന്നതിൽ പരാജയപ്പെടുന്നു.

8. വാഹനത്തിൽ കയറുമ്പോഴോ ഇറങ്ങുമ്പോഴോ ഭിന്നശേഷിക്കാരെ സഹായിക്കുന്നതിൽ ഡ്രൈവറുടെ പരാജയം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa







അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്