Saturday, September 21, 2024
Dammam

സൗജന്യ ചികിത്സാ പദ്ധതിക്ക് തുടക്കമായി

ദമ്മാം: പ്രവാസി സാംസ്കാരിക വേദി റീജീയണൽ കമ്മറ്റിയും റയാൻ പോളിക്ലിനിക് ദമ്മാമും സംയുക്തമായി നടപ്പിലാക്കുന്ന സൗജന്യ ചികിത്സാ പദ്ധതിക്ക് തുടക്കമായി.

റയാൻ ക്ലിനിക്കിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ റീജീയണൽ കമ്മറ്റി പ്രസിഡൻ്റ് ഷബീർ ചാത്തമംഗലം, വെൽഫെയർ വിഭാഗം കൺവീനർ ജംഷാദലി കണ്ണൂർ റയാൻ ജനറൽ മാനേജർ മുഹമ്മദ് അൻവർ, ഡോ: ഫർസാന, പി.ആർ കോർഡിനേറ്റർ മുഹമ്മദലി പാച്ചേരി, എന്നിവർ ചേർന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു.

പദ്ധതിയുടെ ഭാഗമായി ഡോക്ടർമാരുടെ പരിശോധ പൂർണ്ണമായി സൗജന്യവും, ലാബ്’ അനുബനധ പരിശോധകൾക്ക് 50% ശതമാനം ഇളവും, അർഹരായവർക്ക് തെരഞ്ഞെടുത്ത മരുന്നുകൾ സൗജന്യമായിരിക്കുമെന്നും ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്ത രോഗികൾക്കും നാട്ടിൽ നിന്നും വിസിറ്റിങ്ങിൽ വന്നവർക്കും പദ്ധതി കൂടുതൽ ഉപകാരപ്രധമായിരിക്കുമെന്നും റയാൻ ക്ലിനിക് ജനറൽ മാനേജർ മുഹമ്മദ് അൻവർ പറഞ്ഞു.

റീജീയണൽ കമ്മറ്റി ജനറൽ സെക്രട്ടറി ബിജു പൂതക്കുളം, അംഗങ്ങളായ മുഹസിൻ ആറ്റശ്ശേരി, ജമാൽ കൊടിയത്തൂർ, അനീസ മെഹബൂബ് ,മുഹമ്മദ് ഷമീം, റഊഫ്ചാവക്കാട്, ഷമീർ പത്തനാപുരം, ഷരീഫ് കൊച്ചി എന്നിവർ നേതൃത്വം നൽകി പരിപാടിയിൽ തനിമ ജന സേവനം കൺവീനർ മുഹമ്മദ് കോയ കോഴിക്കോടും സന്നിഹിതനായി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q