സൗദിയിലേക്ക് മദ്യം കടത്തിയ മലയാളി യുവാവിന് 52 ലക്ഷം റിയാൽ പിഴ
സൗദിയിലേക്ക് മദ്യം കടത്തിയ മലയാളി യുവാവിനു വൻ തുക പിഴ വിധിച്ച് ദമാം ക്രിമിനൽ കോടതി.
കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാഹുൽ മുനീറിനെ(26) യാണ് ദമാം ക്രിമിനൽ കോർട്ട് ശിക്ഷിച്ചത്.
52,65,180 സൗദി റിയാൽ (ഏകദേശം 11 കോടിയിലധികം ഇന്ത്യൻ രൂപ) യാണ് കോടതി പിഴയായി വിധിച്ചത്.
ബഹ് റൈനിൽ നിന്ന് സൗദിയിലേക്ക് കോസ് വേ വഴി ട്രെയിലറിൽ മദ്യം കടത്തുന്നതിനിടെ ഇയാൾ കസ്റ്റംസിന്റെ പിടിയിലാകുകയായിരുന്നു.
നാലായിരത്തോളം മദ്യക്കുപ്പികൾ അടങ്ങിയ ട്രയിലറുമായി ഇയാൾ മൂന്ന് മാസം മുംബായിരുന്നി കോസ് വെയിൽ വെച്ച് അറസ്റ്റിലായത്.
ജിദ്ദയിലെ ഒരു സ്വകാര്യ കമ്പനിയിൽ നാല് വർഷത്തോളമായി ജോലി ചെയ്യുകയായിരുന്നു പ്രതി.
ട്രെയിലറിൽ മദ്യക്കുപ്പികളായിരുന്നുവെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് മുനീർ വാദിച്ചെങ്കിലും തെളിവുകൾ അയാൾക്കെതിരായതിനെത്തുടർന്നാണു ശിക്ഷ വിധിച്ചത്.
കാൻസർ രോഗിയാണെന്നും സഹോദരനടക്കമുള്ളവരുടെ ചികിത്സക്ക് സുഹൃത്തിനോട് സഹായം തേടിയ താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നും കോടതിയിൽ പറഞ്ഞ മുനീർ വിധി കേട്ട് പൊട്ടിക്കരയുകയായിരുന്നുവെന്ന് കോടതിയിലെ പരിഭാഷകൻ പറഞ്ഞു.
ഒരു പക്ഷേ ഇത്തരം കേസുകളിലെ ഏറ്റവും വലിയ തുകയാകാൻ സാധ്യതയുള്ള ഈ ഭീമൻ പിഴ അടച്ചില്ലെങ്കിൽ മുനീറിനു ജയിൽ മോചനം തന്നെ അസാദ്ധ്യമായേക്കും.
അതെ സമയം ഒരു മസത്തിനുള്ളിൽ ഷാഹുൽ മുനീറിനു അപ്പീൽ കോടതിയെ തന്റെ നിരപരാതിത്വം ബോധിപ്പിക്കാൻ സമീപിക്കാമെന്ന് ക്രിമിനൽ കോടതി അറിയിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa