Saturday, November 23, 2024
Saudi ArabiaTop Stories

എം ബി എസും ബൈഡനും പരസ്പരം മുഷ്ടി ചുരുട്ടി മുട്ടിച്ച് അഭിസംബോധന ചെയ്തത്  സംബന്ധിച്ച് മറുപടി നൽകി സൗദി വിദേശകാര്യ മന്ത്രി

ജിദ്ദ സന്ദർശന വേളയിലെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും തമ്മിൽ പരസ്പരം അഭിവാദ്യം ചെയ്ത രീതി ശ്രദ്ധിക്കപ്പെട്ടിരുന്നു.

പരസ്പരം ഹസ്തദാനം ചെയ്യുന്നതിന് പകരം മുഷ്ടികൾ ചുരുട്ടി മുട്ടിച്ച് കൊണ്ടായിരുന്നു ഇരു നേതാക്കളും അഭിവാദ്യം ചെയ്തത്.

അതേ സമയം സൽമാൻ രാജാവും  ബൈഡനും തമ്മിൽ സാധാരണ രീതിയിൽ ഹസ്തദാനം ചെയ്ത് തന്നെ അഭിവാദ്യം ചെയ്യുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിൽ ആണ് എന്ത് കൊണ്ട് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ബൈഡനും തമ്മിൽ മുഷ്ടി ചുരുട്ടി പരസ്പരം അഭിവാദ്യം ചെയ്തതെന്ന ചോദ്യം ഉയർന്നത്.

സൗദി വിദേശ കാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ഈ ചോദ്യത്തിന് മറുപടി നൽകിയത് ഇങ്ങനെയായിരുന്നു.

“മേഖലയിലെ ഉയർന്ന നേതാവുമായി കൂടിക്കാഴ്ച നടത്തുന്നതിനും സൗദിയും യു എസും തമ്മിലുള്ള തന്ത്രപരമായ കാര്യങ്ങൾ വീണ്ടും സജീവമാക്കുന്നതിനും വേണ്ടിയാണ് അമേരിക്കൻ പ്രസിഡന്റ് സൗദിയിലെത്തിയത്”.

“നമ്മൾ എന്തിനാണ് മുഷ്ടി ചുരുട്ടിക്കൊണ്ടുള്ള ഹസ്തദാനത്തിന്റെ കാര്യത്തിൽ തൂങ്ങുന്നത് എന്നെനിക്ക് മനസ്സിലാകുന്നില്ല, രണ്ട് നേതാക്കളും തമ്മിൽ പരസ്പരം കണ്ട് മുട്ടുകയും സന്തോഷം കൈമാറുകയും ചെയ്തു. ഇത് ഒരു സാധാരണ സംഗതി മാത്രമാണ്” എന്നായിരുന്നു ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ മറുപടി നൽകിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്