മഞ്ഞ കാറ്റഗറിയിൽ പെടുന്ന സ്ഥാപനങ്ങളിലെ പുതിയ വിദേശ തൊഴിലാളിക്ക് വർക്ക് പെർമിറ്റ് ഇഷ്യു ചെയ്യില്ല; 6 വർഷം കഴിഞ്ഞവർക്ക് ഇഖാമ പുതുക്കില്ല
പുതിയ വിസയിൽ സൗദിയിലെത്തുന്ന തൊഴിലാളിക്ക് സ്ഥാപനം മഞ്ഞ കാറ്റഗറിയിൽ ആണെങ്കിൽ വർക്ക് പെർമിറ്റ് ഇഷ്യു ചെയ്യുമോ എന്ന ചോദ്യത്തിന് സൗദി മാനവവിഭവശേഷി മന്ത്രാലയം മറുപടി നൽകി.
പരിഷ്ക്കരിച്ച നിതാഖാത്ത് പ്രകാരം മഞ്ഞ കാറ്റഗറിയിൽ പെടുന്ന സ്ഥാപനത്തിലേക്ക് വരുന്ന പുതിയ വിദേശ തൊഴിലാളിക്ക് വർക്ക് പെർമിറ്റ് ഇഷ്യു ചെയ്യില്ല എന്നാണ് മന്ത്രാലയം പ്രതികരിച്ചത്.
മഞ്ഞ കാറ്റഗറിയിൽ പെടുന്ന സ്ഥാപനത്തിലെ തൊഴിലാളി സൗദിയിൽ 6 വർഷം പിന്നിട്ടിട്ടുണ്ടെങ്കിൽ അയാളുടെ വർക്ക് പെർമിറ്റ് പുതുക്കുകയുമില്ല എന്നും മന്ത്രാലയം വ്യക്തമാക്കി.
വർക്ക് പെർമിറ്റ് ഇഷ്യൂ ചെയ്യാനോ പുതുക്കാൻ സാധിക്കാതിരിക്കുകയോ ചെയ്‌താൽ സ്വഭാവികമായും ഇഖാമ ഇഷ്യു ചെയ്യാനോ പുതുക്കാനോ സാധിക്കില്ല.
സൗദിയിലെ സ്വദേശി യുവതീ യുവാക്കൾക്ക് തൊഴിൽ മേഖലയിൽ കൂടുതൽ അവസരം ഒരുക്കുന്നതിനനുള്ള പദ്ധതിയാണ് വികസിത നിതാഖാത്ത്.
വികസിത നിതാഖാത്ത് പദ്ധതി പ്രകാരം 3.40 ലക്ഷം സൗദികൾക്ക് മൂന്ന് വർഷം കൊണ്ട് തൊഴിലവസരം നൽകാൻ വികസിത നിതാഖാത്ത് ലക്ഷ്യമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa