Tuesday, September 24, 2024
Saudi ArabiaTop Stories

സൗദിയിൽ ഫെബ്രുവരി 3 മുതൽ മുനിസിപ്പാലിറ്റി സേവനങ്ങൾക്ക് ഫീസ് ഈടാക്കും

മുനിസിപ്പാലിറ്റിയുടെ വിവിധ സേവനങ്ങൾക്ക് ഫെബ്രുവരി 3 മുതൽ ഫീസ് ഈടാക്കാനുള്ള തീരുമാനത്തിനു മുനിസിപ്പൽ ആൻ്റ് റൂറൽ അഫയേഴ്സ് മന്ത്രാലയം അംഗീകാരം നൽകി.

മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനു ഇനി മുതൽ വാർഷിക ഫീസ് ഈടാക്കും. ഇതിൽ കൺസറ്റ്രക്ഷൻ വേസ്റ്റ്, പെട്രോൾ പംബിലെ വേസ്റ്റ്, കെട്ടിടങ്ങളിലെ വേസ്റ്റ്, ഹോട്ടൽ & റിസോർട്ട് എന്നിവയെല്ലാം ഉൾപ്പെടും. വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് മാലിന്യം നീക്കം ചെയ്യുന്നതിനും ഫീസ് ഈടാക്കും . സ്ക്വയർ മീറ്റർ കണക്കിൽ വർഷത്തിലായിരിക്കും ഫീസ് നൽകേണ്ടി വരിക.

മറ്റു നിരവധി സേവനങ്ങൾക്കും മുനിസിപ്പാലിറ്റി ഇനി മുതൽ ഫീസ് ഈടാക്കിത്തുടങ്ങും. എ റ്റി എം മെഷീൻ സ്ഥാപിക്കൽ, മൊബൈൽ ടവർ സ്ഥാപിക്കൽ, തുടങ്ങി നിരവധി സംഗതികൾക്ക് സാഹചര്യങ്ങൾക്കനുസരിച്ച് ഫീസ് ഈടാക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്