ബിസിനസ് നടത്തുന്ന വിദേശികൾ മുങ്ങുന്നു; കുരുക്കിലായി ബിനാമി സൗദികൾ
മദീന: ബിനാമി പരിശോധനകൾ കനത്തതോടെ വിവിധ സ്ഥാപനങ്ങളുടെ യഥാർത്ഥ ഉടമകളായിരുന്ന വിദേശികൾ മുങ്ങിയത് നിരവധി സ്ഥാപനങ്ങൾ അടക്കാനും അത് മൂലം വിദേശികളുടെ ബിനാമികളായിരുന്ന സൗദി പൗരന്മാരുടെ പേരിലായിരിക്കും സ്ഥാപനങ്ങൾ എന്നതിനാൽ വാടക ലഭിക്കാത്ത കെട്ടിടമുടമകൾ സൗദികൾക്കെതിരെ പരാതിയുമായി രംഗത്തെത്താനും ഇടയാകുന്നുവെന്ന് റിപ്പോർട്ട്.
മദീനയിൽ ഒരു കെട്ടിടമുടമ ഇതിനകം ഇത്തരത്തിൽ കേസ് ഫയൽ ചെയ്ത് കഴിഞ്ഞുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. 50 ലധികം കേസുകൾ ഇത്തരത്തിൽ ഉള്ളതായാണു റിപ്പോർട്ട്.
വൻ തുകയുടെ ഉത്തരവാദിത്വങ്ങൾ വരെ ഇത്തരത്തിൽ വിദേശികൾ മുങ്ങിയതിനാൽ തലയിലായ സൗദി പൗരന്മാരുള്ളതായാണു റിപ്പോർട്ട്. വാടകക്ക് പുറമെ ബിനാമി സൗദിയുടെ പേരിൽ സാധനങ്ങൾ വാങ്ങിയ ബില്ലുകളുടെ പേയ്മെൻ്റുകളും ഇത് പോലെ ഉത്തരവാദിത്വമായിട്ടുണ്ട്. ലാഭത്തിൻ്റെ 10 ശതമാനം എന്ന് അഗ്രിമെൻ്റിലായിരുന്നു ഇവരിൽ പല സൗദികളും ബിനാമികളായി നിന്ന് കൊടുത്തത്.
ബിനാമി ഇടപാടുകൾക്കെതിരെ നടപടികൾ ശക്തമായതിനാൽ പല വിദേശികളും ബിസിനസ് മേഖലയിൽ നിന്ന് പിന്മാറിക്കഴിഞ്ഞു. ജയിലും വൻ തുക പിഴയും ആജീവാനന്ത വിലക്കുമെല്ലാമാണു വിദേശികൾക്ക് ബിനാമി ഇടപാടിനുള്ള ശിക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa