Sunday, November 24, 2024
Saudi ArabiaTop StoriesTravel

ഹീത്രു എയർപോർട്ടിലും സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് കണ്ണ്

ലണ്ടനിലെ ഹീത്രു എയർപോർട്ടിന്റെ 25%/ഓഹരി വാങ്ങാൻ സൗദി പബ്ലിക് ഇൻ വെസ്റ്റ്മെന്റ് ഫണ്ട് ഒരുങ്ങുന്നതായി റിപ്പോർട്ട്.

ഹീത്രു എയർപോർട്ടിലെ സ്പാനിഷ്‌ കമ്പനി ഫെറോവിയലിന്റെ 25% ഓഹരി വാങ്ങാനുള്ള ചർച്ചകൾ സൗദി പബ്ലിക് ഇൻ വെസ്റ്റ്മെന്റ് ഫണ്ടും പ്രൈവറ്റ് ഇൻ വെസ്റ്റ്മെന്റ് കമ്പനി അർഡിയാനും തമ്മിൽ നടക്കുന്നതായി റോയിട്ടേഴ്സ് ആണ് റിപ്പോർട്ട് ചെയ്തത്.

ഫെറോവിയൽ ഇത് വരെ ഓഹരി വില്പന സംബന്ധിച്ച് അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.

ലോകത്തിലെ ഏറ്റവും തിരക്കേറിയ അഞ്ചാമത്തെ വിമാനത്താവളമായ ഹീത്രൂവിന് ഏകദേശം 25 ബില്യൺ ഡോളറിന്റെ മൂല്യമാണുള്ളത്.

20% ഓഹരിയുള്ള ഖത്തർ ഇൻ വെസ്റ്റ്മെന്റ് അതോറിറ്റിയാണ് ഹീത്രു എയർപോർട്ടിലെ രണ്ടാമത്തെ വലിയ ഓഹരിയുടമ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്