Sunday, November 24, 2024
Saudi ArabiaTop Stories

വിശുദ്ധ കഅബയുടെ സ്വർണ്ണപ്പാത്തിയുടെ വിശേഷങ്ങൾ അറിയാം

മക്ക: മഴ പെയ്യുമ്പോൾ വിശുദ്ധ കഅബയുടെ മുകളിൽ നിന്നുള്ള വെളളം അതിന്റെ സ്വർണ്ണപ്പാത്തിയിലൂടെ പുറത്തേക്ക് ഒഴുകുന്ന ദൃശ്യം അതി മനോഹരമാണ്.

സ്വർണ്ണപ്പാത്തിയിലൂടെ തഴേക്ക് പതിക്കുന്ന വെളളം ശരീരത്തിലേക്ക് വീഴുന്നതിന്റെ അനുഭൂതിയും ആനന്ദവും ലോകത്തെ നിരവധി എഴുത്തുകാർ വർണ്ണിച്ചിട്ടുമുണ്ട്.

കഅബയുടെ ഭാഗമായ ഹിജ്ർ ഇസ്മായിലിലേക്ക് നീളുന്ന തരത്തിൽ ആണ് സ്വർണ്ണപ്പാത്തി ഘടിപ്പിച്ചിട്ടുള്ളത്. സ്വർണ്ണപ്പാത്തിയെ മീസാബു റഹ്മ എന്നും വിളിക്കുന്നു.

വിശുദ്ധ ക അബക്ക് ആദ്യമായി പാത്തി സ്ഥാപിച്ചത് ഖുറൈശികൾ ആയിരുന്നു. നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ 35 ആം വയസ്സിൽ കഅബ പുനർനിർമ്മാണ സമയത്ത് ആയിരുന്നിതെന്ന് ചരിത്രം പറയുന്നു.

സ്വർണ്ണത്തകിട് കൊണ്ട് ആദ്യം പാത്തി നിർമ്മിച്ചത്  വലീദ് ബിൻ അബ്ദുൽ മാലിക് ആയിരുന്നു.

2.58 മീറ്റർ ആണ് സ്വർണ്ണപ്പാത്തിയുടെ ആകെ നീളം. അതിൽ 58 സെന്റീമീറ്റർ ക അബയുടെ ചുമരിനുള്ളിൽ ആണ് സ്ഥിതി ചെയ്യുന്നത്. 26 സെന്റിമീറ്റർ വീതിയും ഇരു വശത്തും 23 സെന്റിമീറ്റർ ഉയരവും ആണ് പാത്തിക്കുള്ളത്.

നിരവധി ഖലീഫമാരും രാജാക്കന്മാരും വിവിധ തരത്തിലുള്ള നവീകരണം സ്വർണ്ണപ്പാത്തിയിൽ കൊണ്ട് വന്നിട്ടുണ്ട്. പക്ഷികളുടെ ഇരുത്തം ഒഴിവാക്കാനായി പാത്തിയിൽ സ്വർണ്ണ ആണികളും സ്ഥാപിച്ചിട്ടുണ്ട്.

ശുദ്ധമായ വെള്ളിയും തേക്ക് മരവും ഉപയോഗിച്ചിട്ടുള്ള പാത്തി ശുദ്ധമായ സ്വർണ്ണത്തകിട് കൊണ്ട് ആവരണം ചെയ്തിരിക്കുകയാണ്.

ഫഹദ് രാജാവിന്റെ കാലത്താണ് നിലവിലുള്ള ബലമേറിയ പാത്തി പഴയ പാത്തിയുടെ ഗുണവിശേഷങ്ങളോടെ പുനസ്ഥാപിച്ചത്.

മക്കയിൽ കഴിഞ്ഞ ദിവസം മഴ പെയ്തപ്പോൾ വിശുദ്ധ ക അബയുടെ സ്വർണ്ണപ്പാത്തിയിലൂടെ വെളളം ഒഴുകുന്നതിന്റെ വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്