സൗദി തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യാൻ മുംബൈ കോൺസുലേറ്റിലും ഇനി പിസിസി നിർബന്ധമാകുന്നു
സൗദിയിലേക്കുള്ള തൊഴിൽ വിസകൾ സ്റ്റാമ്പ് ചെയ്യുന്നതിനായി മുംബൈ സൗദി കോൺസുലേറ്റിലും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു.
ഈ മാസം 22 തിങ്കളാഴ്ച മുതൽ ആണ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് മുംബൈ കോൺസുലേറ്റിലും ബാധകമാകുകയെന്ന് കോൺസുലേറ്റ് അറിയിച്ചതായി കോട്ടക്കൽ ഖൈർ ട്രാവൽസ് എംഡി ബഷീർ അറേബ്യൻ മലയാളിയെ അറിയിച്ചു.
നേരത്തെ ഡൽഹി സൗദി എംബസിയിൽ നിന്നുള്ള വിസ സ്റ്റാംബിംഗിനു പിസിസി നിർബന്ധമാക്കിയിരുന്നു.
അതേ സമയം വിസ സ്റ്റാംബ് ചെയ്യാൻ പിസിസി നിർബന്ധമാക്കിയത് കേരളത്തിലുള്ളവർക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നില്ലെങ്കിലും നോർത്ത് ഇന്ത്യയിൽ ഉള്ളവർക്ക് പ്രയാസം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.
കേരളം പോലുള്ള സൌത്ത് ഇന്ത്യൻ സ്റ്റേറ്റുകളിൽ നിന്ന് പിസിസി എളുപ്പത്തിൽ ലഭിക്കാറുണ്ടെങ്കിലും നോർത്ത് ഇന്ത്യയിൽ നിന്ന് പിസിസിക്ക് അപേക്ഷ നൽകിയാൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. സ്വാഭാവികമായും പെട്ടെന്ന് സൗദിയിലേക്ക് പോകേണ്ട നോർത്ത് ഇന്ത്യക്കാർക്ക് പിസിസി ലഭിക്കാൻ വൈകുന്നത് വലിയ പ്രയാസം സൃഷ്ടിച്ചേക്കുമെന്നും ഖൈർ ബഷീർ സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa