Sunday, September 22, 2024
Saudi ArabiaTop Stories

റൗളാ ശരീഫിൽ അനുവദിക്കപ്പെട്ട സമയം 10 മിനുട്ട് മാത്രം

മദീനയിലെ നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ പള്ളിയിലെ റൗളാ ഷെരീഫിനുള്ളിൽ ചെലവഴിക്കാൻ അനുവദിച്ചിരിക്കുന്ന സമയം 10 മിനിറ്റ് മാത്രമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു. 

റൗളയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ തവക്കൽന അല്ലെങ്കിൽ ഇഅ തമർന ആപുകൾ വഴി പെർമിറ്റ് ഇഷ്യു ചെയ്യണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

 മക്കയിലെ മസ്ജിദുൽ ഹറാമിൽ ഉംറ നിർവഹിക്കുന്നതിനും റൗളയിൽ നമസ്‌കരിക്കുന്നതിനുമായി ഹിജ്റ 1443 അവസാന സീസണിൽ 70 ദശലക്ഷത്തിലധികം പെർമിറ്റുകൾ നൽകിയതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചിരുന്നു.

നിലവിൽ ഏത് തരം വിസകൾ കയ്യിലുള്ളവർക്കും ഉംറ പെർമിറ്റും റൗളയിൽ പ്രവേശിക്കാനുള്ള പെർമിറ്റും ഇഷ്യു ചെയ്യാനും ആരാധനകൾ നിർവ്വഹിക്കാനും സാധിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്