പൊടിക്കാറ്റ്; 5 മേഖലകളിൽ ജാഗ്രതാ നിർദ്ദേശം
സൗദിയിലെ 5 വ്യത്യസ്ത മേഖലകളിൽ പൊടിക്കാറ്റുണ്ടാകാൻ സാധ്യതയുള്ളതിനാൽ സൗദി കാലാവസ്ഥാ വിഭാഗം ജാഗ്രതാ നിർദ്ദേശം നൽകി.
മക്ക, മദീന, നജ്രാൻ, അസീർ, അൽബാഹ എന്നീ മേഖലകളിൽ പെട്ട വിവിധ സ്ഥലങ്ങളിലാണു പൊടിക്കാറ്റ് അനുഭവപ്പെടുക.
കാറ്റ് ശക്തമായാൽ ദൂരക്കാഴ്ച കുറയുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്നതിനാൽ വാഹനങ്ങളോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കിഴക്കൻ പ്രവിശ്യയിലടക്കം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് ശക്തമായി അനുഭവപെട്ടിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa