ഫൈനൽ എക്സിറ്റിൽ സൗദി വിട്ടവർക്ക് ഡ്രൈവിംഗ് ലൈസൻസ് എക്സ്പയർ ആയാലും പുതിയ ഇഖാമ നമ്പറിൽ ലൈസൻസ് അനുവദിച്ച് നൽകും
ഫൈനൽ എക്സിറ്റ് വിസയിൽ സൗദിയിൽ നിന്ന് പുറത്ത് പോകുകയും സൗദി ഡ്രൈവിംഗ് ലൈസൻസ് എക്സ്പയർ ആകുകയും ചെയ്തവർക്ക് ആശ്വാസമേകുന്ന പ്രസ്താവനയുമായി സൗദി ട്രാഫിക് ഡയറക്ടറേറ്റ്.
ഇത്തരത്തിൽ ലൈസൻസ് എക്സ്പയർ ആയവർ പുതിയ ഇഖാമയിൽ സൗദിയിലെത്തുംബോൾ പഴയ ഡ്രൈവിംഗ് ലൈസൻസിനു പകരം പുതിയ ഇഖാമ നംബറിൽ പുതിയ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ അപേക്ഷ നൽകാമെന്നാണ് മുറൂർ വ്യക്തമാക്കിയത്.
അതേ സമയം പുതിയ ലൈസൻസ് ലഭിക്കാൻ മെഡിക്കൽ പരിശോധനയും ലൈസൻസ് ഫീസും എക്സ്പയർ ആയതിനുള്ള പിഴയും അടക്കേണ്ടി വരും.
ലൈസൻസ് ലഭിക്കാൻ ഡ്രൈവിംഗ് ടെസ്റ്റുകളോ മറ്റോ ആവശ്യമില്ലെന്നത് സൗദിയിൽ നിന്ന് എക്സിറ്റിൽ പോയി ലൈസൻസ് എക്സ്പയർ ആകുകയും പുതിയ വിസയിൽ തിരികെ എത്തുകയും ചെയ്യുന്ന പ്രവാസികൾക്ക് വലിയ ആശ്വാസമാകും.
വിസിറ്റ് വിസയിൽ സൗദിയിൽ എത്തുന്ന വിദേശിക്ക് കാലാവധിയുളള അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ വിദേശ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് ഒരു വർഷം വരെ വാഹനം ഓടിക്കാം.
18 വയസ്സ് പൂർത്തിയായവർക്ക് ലൈസൻസ് ലഭിക്കാൻ അർഹതയുണ്ട്. അതേ സമയം ലൈസൻസിനു അപേക്ഷിക്കുന്നവരുടെ മേൽ മയക്ക് മരുന്നുമായി ബന്ധപ്പെട്ട ശിക്ഷാ വിധിയോ ഡ്രൈവിംഗ് അപകടത്തിലാക്കുന്ന രോഗങ്ങൾ ഉണ്ടാകാനോ പാടില്ല. വിദേശിക്ക് ഇഖാമ കാലാവധി ഉണ്ടായിരിക്കണം. 17 വയസ്സായവർക്ക് ഡ്രൈവിംഗ് പെർമിറ്റിനു അപേക്ഷിക്കാമെന്നും മുറൂർ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa