Saturday, September 21, 2024
Saudi ArabiaTop Stories

മറ്റുള്ളവരെ പ്രയാസത്തിലാക്കാതെയും സ്വയം ബുദ്ധിമുട്ടാക്കാതെയും  ശാന്തമായ അന്തരീക്ഷത്തിൽ ത്വവാഫ് നിർവ്വഹിക്കാൻ 10 നിർദ്ദേശങ്ങൾ നൽകി സൗദി ഹജ്ജ് ഉംറ മന്ത്രാലയം

മക്ക: ത്വവാഫ് ഉംറയുടെ പ്രധാന ഘടകമാണെന്നതിനാൽ  തീർത്ഥാടകൻ തനിക്കും മറ്റുള്ളവർക്കും ഒരു ദോഷവും വരുത്താത്ത രീതിയിലുള്ള പെരുമാറ്റങ്ങൾ പാലിക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

തിരക്ക് കുറയ്ക്കാൻ സഹായിക്കുന്നതിനായി  മത്വാഫിൽ ശാന്തമായി പ്രവേശിക്കുക, നിർത്താതെ നടക്കുക, ശാന്തമായി മത്വാഫിൽ നിന്ന് പുറത്തിറങ്ങുക, ത്വവാഫ് ചെയ്യുന്നവരിൽ നിന്ന് അകന്ന് നമസ്ക്കരിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ നടപ്പിലാക്കണം.

ശാരീരിക അപകടങ്ങൾ ഒഴിവാക്കാൻ  തീർത്ഥാടകന്റെ ത്വവാഫ് ചെയ്യുന്ന പാത വളയാതെ സൂക്ഷിക്കുക, കാലുകളുടെ ചലനം നിയന്ത്രിക്കുക,  ദു ആ ചെയ്യുമ്പോൾ രണ്ട് കൈകൾ ചേർത്തു വെക്കുകയും ചെയ്യുക.

ഇവക്ക് പുറമേ ശാന്തമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായി മിതമായ ശബ്ദത്തിൽ പ്രാർത്ഥിക്കുകയും, ഫോണിൽ സംസാരിക്കുന്നത് ഒഴിവാക്കുകയും, ഫോട്ടോഗ്രാഫിയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യണമെന്നും മന്ത്രാലയം തീർഥാടകരോട് ആഹ്വാനം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്