Sunday, April 20, 2025
Saudi ArabiaTop Stories

സൗദിയിൽ പച്ചക്കറി മാർക്കറ്റിലേക്ക് വരാൻ രെജിസ്റ്റ്രേഷൻ; വിദേശികൾക്ക് തിരിച്ചടിയാകും

ജിദ്ദ: ഈ വരുന്ന സെപ്തംബർ ആദ്യം മുതൽ സൗദിയിലെ പച്ചക്കറി, ഫ്രൂട്സ്, കന്നുകാലി മാർക്കറ്റുകളിൽ കാർഷികോത്പന്നങ്ങൾ എത്തിക്കുന്നവർക്ക് കാർഷിക രെജിസ്റ്റ്രേഷൻ നിർബന്ധമാക്കാൻ തീരുമാനമായി.

കാർഷിക മേഖലയിലെ ബിനാമി പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണ് ഇത് വഴി ലക്ഷ്യമാക്കുന്നത്.

കാർഷിക രെജിസ്റ്റ്രെഷൻ ഇല്ലാത്തവരെ സെപ്തംബർ 1 മുതൽ ജിദ്ദ സെൻട്രൽ മാർക്കറ്റിൽ പ്രവേശിപ്പിക്കില്ലെന്ന് സർക്കുലർ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.

പുതിയ തീരുമാനം ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദേശികൾക്ക് തിരിച്ചടിയായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്