Saturday, September 21, 2024
Saudi ArabiaTop Stories

റിയാദിൽ റിപ്പയറിംഗിനായി നൽകിയ കാറിൽ മലയാളികളുടെ മദ്യക്കടത്ത്; ഉടമയായ മലയാളിക്കെതിരെയും കേസ്

റിയാദ്:വർക് ഷോപ്പിൽ റിപയറിങിനായി നല്കിയ കാറിൽ മലയാളികളായ വർക് ഷോപ്പ് തൊഴിലാളികൾ മദ്യം കടത്തിയ കേസിൽ പുലിവാൽ പിടിച്ച് മലയാളി.

കൊല്ലം സ്വദേശി ഷൈജു മജീദ് ആണ് എക്സിറ്റ് 18 ലെ വർക്ക് ഷോപ്പ് ജീവനക്കാരുടെ നിയമ വിരുദ്ധ പ്രവൃത്തി മൂലം കേസിൽ അകപ്പെട്ടിട്ടുള്ളത്.

സ്പെയർ പാർട്സ് കിട്ടാൻ വൈകുമെന്നറിയിച്ചതിനാൽ ഇദ്ദേഹത്തിന്റെ കാർ വർക്ക്ഷോപ്പിൽ നിർത്തിയിടാൻ മലയാളികളായ ജീവനക്കാരൻ ആവശ്യപ്പെടുകയും കാർ അവരെ ഏൽപ്പിക്കുകയുമായിരുന്നു.

എന്നാൽ പിന്നീട് കാറെടുക്കാനായി ചെന്ന ഷൈജു മജീദിനു തന്റെ കാർ വർക്ക് ഷോപ്പിൽ കാണാൻ സാധിച്ചില്ല. മലയാളി ജീവനക്കാരനെയും കാണാതാകുകയായിരുന്നു.

തുടർന്ന് പോലീസ് സ്റ്റേഷനിൽ നിന്ന് ഷൈജുവിനു വിളി വരികയും സംഭവം അന്വേഷിച്ചപ്പോൾ ഷൈജുവിന്റെ കാറിൽ മദ്യം കടത്തിയതിനു വർക്ക് ഷോപ്പ് ജീവനക്കാർ അറസ്റ്റിലായതായി മനസ്സിലാകുകയായിരുന്നു.

ഷൈജുവിന്റെ കാറിലായിരുന്നു മദ്യം കടത്തിയത് എന്നതിനാലാണ് അദ്ദേഹത്തിനെതിരെ കേസ് ചാർജ് ചെയ്തത്. രണ്ട് മലയാളി വർക്ക് ഷോപ്പ് ജീവനക്കാർ ആയിരുന്നു മദ്യം കടത്തിയതിനു അറസ്റ്റിലായത്.

നിരപരാധിയാണെന്ന് സ്റ്റേഷനിൽ ബോധിപ്പിച്ചതിനെത്തുടർന്ന് കേസുമായി സഹകരിക്കുമെന്ന ഉറപ്പിന്മേൽ ഷൈജുവിനെ തത്ക്കാലികമായി വിട്ടയച്ചിട്ടുണ്ട്.

കാറുകൾ വർക്ക്ഷോപ്പുകളിൽ ഏൽപ്പിക്കുംബോൾ എത്ര ചെറിയ വർക്ക്ഷോപ്പ് ആണെങ്കിൽ പോലും മെയിന്റനൻസ് ഓർഡർ ഫോം പൂരിപ്പിക്കുകയും പകർപ്പ് കസ്റ്റമർ സൂക്ഷിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് ഇത്തരം സംഭവങ്ങൾ വിളിച്ചോതുന്നതെന്ന് സാമൂഹിക പ്രവർത്തകൻ റാഫി പാങ്ങോട് ഓർമ്മപ്പെടുത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa









അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്