ഋതുമതിയായ മുസ്‌ലിം പെൺകുട്ടിക്ക് 18 വയസ്സ് ആയില്ലെങ്കിലും വിവാഹിതയാകാമെന്ന് ഡൽഹി ഹൈക്കോടതി
മുസ്‌ലിം പെൺകുട്ടിക്ക് 18 വയസ്സ് ആയിട്ടില്ലെങ്കിലും ഋതുമതിയായിട്ടുണ്ടെങ്കിൽ, മുസ്‌ലിം വ്യക്തി നിയമ പ്രകാരം വിവാഹിതയാകാമെന്ന് ഡൽഹി ഹൈക്കോടതി.
ഇത്തരം സന്ദർഭങ്ങളിൽ ഭർത്താവിനെതിരെ പോക്സോ കേസെടുക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഇത്തരം വിവാഹങ്ങൾക്ക് രക്ഷിതാക്കളുടെ അനുമതി ആവശ്യമില്ലെന്നും വിവാഹ ശേഷം ഭർത്താവുമായി ഒരുമിച്ച് താമസിക്കുന്നതിന് പെൺകുട്ടിക്ക് തടസ്സമില്ലെന്നും വിധിയിൽ പറയുന്നുണ്ട്.
പെൺകുട്ടി വിവാഹത്തിനു സ്വയം സമ്മതയാകുകയും സന്തോഷവതിയും ആണെങ്കിൽ പെൺകുട്ടിയുടെ സ്വകാര്യ ജീവിതത്തിൽ കടന്ന് കയറി ദമ്പതികളെ വേർപെടുത്താൻ ഭരണകൂടം ആരുമല്ലെന്നും അത്തരത്തിൽ ഭരണകൂടം ചെയ്യുന്നത് സ്വകാര്യ ഇടം കയ്യേറുന്നതിനു തുല്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
പെൺകുട്ടിയുടെ മാതാപിതാക്കളുടെ അനുമതിയില്ലാതെ 15 കാരിയെ 25 കാരൻ വിവാഹം ചെയ്തുവെന്ന പരാതിയിൽ ആയിരുന്നു കോടതിയുടെ സുപ്രധാന വിധിന്യായം.
അതേ സമയം മേൽ പരാമർശിക്കപ്പെട്ട കേസിൽ പെൺകുട്ടിക്ക് 19 വയസ്സാണെന്ന് കോടതിയിൽ അഭിഭാഷകൻ ബോധിപ്പിച്ചിരുന്നു. ഈ കേസിന്റെ വിസ്താര വേളയിൽ ആണ് 18 വയസ്സ് ആയില്ലെങ്കിൽ പോലും ഋതുമതിയാണെങ്കിൽ മുസ്‌ലിം പെൺകുട്ടിക്ക് വിവാഹിതയാകാമെന്ന് കോടതി പ്രസ്താവിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa