ഉംറ ബസ് അപകടത്തിലേക്ക് നയിച്ചത് ഡ്രൈവറുടെ ഉറക്കം
ഒമാനിൽ നിന്നുള്ള ഉംറ ബസ് അപകടത്തിൽ പെടാനുണ്ടായ കാരണത്തെ സംബന്ധിച്ച് മരിച്ച ഒരു ഒമാനി പൗരന്റെ സഹോദരൻ വിശദീകരണം നൽകി.
*ഉച്ചയ്ക്ക് 2 നും 3 നും ഇടയിൽ ആയിരുന്നു അപകടം സംഭവിച്ചത്. ഡ്രൈവറുടെ ഉറക്കമായിരുന്നു അപകടത്തിലേക്ക് നയിച്ചത്.
മാറി മാറി ഓടിക്കാൻ അസിസ്റ്റന്റ് ഡ്രൈവർ ഉണ്ടായിരുന്നിട്ടും അവർ അത് ഉപയോഗപ്പെടുത്തിയില്ല.
തന്റെ സഹോദരൻ ഡ്രൈവർ സീറ്റിനു പിറകിലെ സീറ്റിൽ ആയിരുന്നു ഇരുന്നത്. സഹോദരന്റെയും മരിച്ച മറ്റൊരു ഒമാനി പൗരന്റെയും മയ്യിത്തുകൾ ഒമാനിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
തന്റെ സഹോദരൻ നേരത്തെയും ഉംറ നിർവ്വഹിച്ചിട്ടുണ്ട്. ഉംറ സംഘത്തിൽ സഹോദരന്റെ ഭാര്യയും മക്കളും ഉൾപ്പെട്ടിരുന്നുവെന്നും” മരിച്ചയാളുടെ സഹോദരൻ വ്യക്തമാക്കി.
മക്കയിലെത്താൻ 250 കിലോമീറ്റർ മാത്രം അകലം ബാക്കിയുള്ളപ്പോഴായിരുന്നു ഒമാൻ ഉംറ ബസ് അപകടത്തിൽ പെട്ടത്. അപകടത്തിൽ 2 മരണവും 18 പേർക്ക് പരിക്കും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa