സൗദിയിൽ 18 വയസ്സിനു താഴെയുള്ള വിദേശികളുടെ വിസിറ്റിംഗ് വിസ ഇഖാമയാക്കാം
ജിദ്ദ: സൗദിയിൽ സന്ദർശക വിസയിലുള്ള 18 വയസ്സിനു താഴെയുള്ളവരുടെ വിസ ഇഖാമയിലേക്ക് (റെസിഡന്റ് വിസ) മാറ്റാമെന്ന് ജവസാത്ത് അറിയിച്ചു.
ഇത്തരത്തിൽ ഇഖാമയിലേക്ക് മാറ്റാൻ വിസിറ്റിംഗ് വിസയിലുള്ളയാളുടെ രക്ഷിതാക്കൾക്ക് സാധുവായ ഇഖാമയുണ്ടായിരിക്കണം.
സ്പോൺസറുടെ ഇഖാമ എക്സ്പയർ ആകുന്നത് വിസിറ്റിംഗ് വിസകൾ നീട്ടുന്നതിനു തടസ്സമല്ല.
വിസിറ്റിംഗ് വിസാ കാലാവധി അവസാനിച്ച് 3 ദിവസം വരെ പിഴയില്ലാതെ വിസാ കാലാവധി നീട്ടാം.
സൗദിയിൽ നിന്ന് പുറത്ത് പോകാൻ വിസാ കാലാവധി ഉണ്ടായിരിക്കൽ നിർബന്ധമാണെന്നിരിക്കെ അത് സംബന്ധിച്ച നിയമങ്ങൾ പാലിക്കണമെന്നും ജവാസാത്ത് ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa