Wednesday, September 25, 2024
Saudi ArabiaTop Storiesവഴികാട്ടി

റി എൻട്രി വിസയിൽ പോയ തൊഴിലാളിയെ ഹുറൂബാക്കാൻ സാധിക്കില്ല

സൗദിയിൽ നിന്ന് സ്വദേശത്തേക്ക് അവധിയിൽ പോയ തൊഴിലാളികളെ സ്പോൺസർക്ക് ഹുറൂബാക്കാൻ സാധിക്കില്ലെന്ന് സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു. ഒരു തൊഴിലാളിയെ ഹുറുബാക്കിയാൽ 20 ദിവസത്തിനുള്ളിൽ ഹുറൂബ് നീക്കാൻ അവസരമുണ്ട്. ഗാർഹിക തൊഴിലാളിയാണെങ്കിൽ 15 ദിവസത്തിനുള്ളിൽ ഹുറൂബ് ഒഴിവാക്കാൻ സാധിക്കും. ഹുറൂബ് നീക്കാനുള്ള നിയമ പരമായ കാലാവധി അവസാനിച്ചാൽ പിന്നീട് തൊഴിലാളിയെ സൗദിയിൽ നിന്ന് നാടു കടത്തും. പിന്നീട് ഇയാൾക്ക് സൗദിയിലേക്ക് തിരികെ വരാൻ സാധിക്കില്ലെന്നാണു നിയമം.

ഗാർഹിക തൊഴിലാളിയെ സ്പോൺസർക്ക് അബ്ഷിർ വഴി ഹുറൂബാക്കാൻ സാധിക്കും. എന്നാൽ ഗാർഹിക തൊഴിലാളിയുടെ ഹുറൂബ് അബ്ഷിർ വഴി നീക്കാൻ സാധിക്കില്ല. തൊഴിലുടമ ഇതിനായി ഡീപോർട്ടേഷൻ കേന്ദ്രത്തെ സമീപിക്കേണ്ടി വരും. ഗാർഹിക തൊഴിലാളിയെ ഹുറൂബാക്കാൻ ഇഖാമയിൽ കാലാവധി വേണം. ഒരിക്കൽ ഹുറൂബാക്കിയ ഗാർഹിക തൊഴിലാളിയെ പിന്നീട് ഹുറൂബാക്കാൻ സാധിക്കില്ല .

ഒരു തൊഴിലാളിയെ ഹുറൂബാക്കാണമെങ്കിൽ ഇഖാമയോ വർക്ക് പെർമിറ്റോ കാലാവധി ഉള്ളതായിരിക്കണം. ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്ത ഒരു തൊഴിലാളിയെ എക്സിറ്റ് വിസ നില നിൽക്കെ ഹുറൂബാക്കാൻ സാധിക്കില്ല എന്നും ജവാസാത്ത് അറിയിപ്പിൽ വ്യകതമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്