തിങ്കളാഴ്‌ച, മെയ്‌ 11, 2026
Saudi ArabiaTop Stories

സൗദിയിൽ സാലറിയും ബെനെഫിറ്റുകളും ഗ്രിഗോറിയൻ കലണ്ടറിൽ കണക്കാക്കുന്നത് അടുത്ത മാസം ആരംഭിക്കും

ജിദ്ദ: പൊതു മേഖലയിൽ ശമ്പളം, വേതനം, ബോണസ് തുടങ്ങി എല്ലാ വിധ സാമ്പത്തിക കുടിശ്ശികകളും ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് കണക്കാക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകി.

അടുത്ത മാസം മുതലാണ് ശമ്പളം, വേതനം, ബോണസ് തുടങ്ങിയവ ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നൽകുക.

ഇത് സംബന്ധിച്ച തീരുമാനം ഔദ്യോഗിക ഗസറ്റ് ആയ ഉമ്മുൽ ഖുറയിൽ വെള്ളിയാഴ്ച പ്രസിദ്ധീകരിക്കുകയും ചെയ്തു.

അതേ സമയം സാലറി വൈകുന്നത് നിയമ ലംഘനമാണെന്നും അത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും സൗദി മാനവവിഭവശേഷി മന്ത്രാലയം ഓർമ്മപ്പെടുത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സ് ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്