ആദ്യ സൗദി പാസ്പോർട്ട് ഇഷ്യു ചെയ്തിട്ട് 98 വർഷം; ആദ്യത്തെ പാസ്പോർട്ട് ഇഷ്യു ചെയ്തത് ആർക്ക് വേണ്ടി? പാസ്പോർട്ട് നമ്പർ ? വിശദാംശങ്ങൾ അറിയാം
1926 സെപ്തംബർ 4 നായിരുന്നു ആദ്യമായിൽ സൗദിയിൽ ഒരു വ്യക്തിക്ക് പാസ്പോർട്ട് ഇഷ്യു ചെയ്ത് നൽകിയത്. അതായത് ഏകദേശം 98 വർഷം മുമ്പ്.
മുൻ സൗദി ഭരണാധികാരി ഫൈസൽ ബിൻ അബ്ദുൽ അസീസ് രാജാവിനായിരുന്നു സൗദി ചരിത്രത്തിൽ ആദ്യമായി ഒരു പാസ്പോർട്ട് ഇഷ്യു ചെയ്ത് നൽകിയത്.
അന്ന് കിംഗ്ഡം ഓഫ് സൗദി അറേബ്യ രൂപീകരിച്ചിട്ടില്ലാതിരുന്നതിനാൽ ഹിജാസ്-നജ്ദ്- അനുബന്ധ പ്രവിശ്യകളുടെ പേരിൽ ആയിരുന്നു പാസ്പോർട്ട് ഇഷ്യു ചെയ്ത് നൽകിയത് (കിംഗ്ഡം ഓഫ് ഹിജാസ് ആന്റ് സുൽതനേറ്റ് ഓഫ് നജ്ദ് ആന്റ് ഡിപെൻഡെൻസീസ്).
മക്കയിൽ ആയിരുന്നു ആദ്യ പാസ്പോർട്ട് ഇഷ്യു ചെയ്തത്. അന്ന് ഹിജാസിലെ കിരീടാവകാശിയായിരുന്ന ഫൈസൽ രാജാവിനു ഈജിപ്ത്, ഹോളണ്ട്, ഇംഗ്ലണ്ട്, ഫ്രാൻസ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാൻ പാസ്പോർട്ടിൽ അനുമതി രേഖപ്പെടുത്തിയിരുന്നു.
7113 എന്ന നമ്പറിൽ ഇഷ്യു ചെയ്ത പാസ്പോർട്ടിന്റെ എക്സ്പയറി ഡേറ്റ് സെപ്തംബർ 3 1927 ആയിരുന്നു.
നജ്ദ് സുൽത്താൻ അബ്ദുൽ അസീസ് ഇബ്നു സൗദിന്റെ നേതൃത്വത്തിൽ നജ്ദ് സുൽത്താനേറ്റും അതിന്റെ അനുബന്ധങ്ങളും ഹിജാസ് സാമ്രാജ്യവും ചേർന്ന് സ്ഥാപിതമാകുകയായിരുന്നു. പിന്നീട് 1926 ജനുവരി 8 ന് മക്ക ഹറമിൽ വെച്ച് ഹിജാസിന്റെ രാജാവായി അബ്ദുൽ അസീസ് രാജാവ് അംഗീകരിക്കപ്പെടുകയും ചെയ്തു.
1927 ൽ ബ്രിട്ടീഷ് സർക്കാരും ഹിജാസ്, നജ്ദ് അനുബന്ധ രാജ്യങ്ങളും തമ്മിലുള്ള ജിദ്ദ ഉടമ്പടിക്ക് ശേഷം സുൽത്താൻ എന്ന സ്ഥാനപ്പേരിന് പകരം നജ്ദിന്റെ രാജാവായി അബ്ദുൽ അസീസ് രാജാവ് സ്വയം പ്രഖ്യാപിക്കുകയും ചെയ്തു.
അതോടെ അദ്ദേഹം ഔദ്യോഗികമായി ഹിജാസ്, നജ്ദ് സാമ്രാജ്യത്തിന്റെയും അതിന്റെ അനുബന്ധങ്ങളുടെയും രാജാവായി പ്രഖ്യാപിക്കപ്പെട്ടു, 1932 സെപ്റ്റംബർ 23 ന് എല്ലാ പ്രവിശ്യകളും യോജിപ്പിച്ച് സൗദി അറേബ്യ കിംഗ്ഡം ഓഫ് സൗദിഅറേബ്യ എന്ന പേരിൽ രൂപീകരിക്കുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa