Monday, November 25, 2024
Saudi ArabiaTop Stories

വിദേശ ഉംറ തീർഥാടകർക്ക് മിനുട്ടുകൾ കൊണ്ട് ഇലക്ട്രോണിക് ഉംറ വിസ ലഭ്യമാകുന്നതിനുള്ള മാർഗം വ്യക്തമാക്കി സൗദി ഹജ്ജ് ഉംറ മന്ത്രാലയം

ജിദ്ദ: മിനുട്ടുകൾ കൊണ്ട് ഉംറ വിസ ലഭ്യമാകുന്ന ഇലക്ട്രോണിക് പോർട്ടൽ വഴി ഉംറ വിസ കരസ്ഥമാക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം ആഹ്വാനം ചെയ്തു.

മഖാം പോർട്ടൽ വഴിയാണ് വ്യക്തികൾക്ക് സ്വന്തം നിലക്ക് ഉംറ വിസ ലഭ്യമാകാൻ അപേക്ഷ സമർപ്പിക്കാൻ സാധിക്കുക.

മഖാം പോർട്ടലിലെ maqam.gds.haj.gov.sa/Home/OTAs എന്ന ലിങ്കിൽ പോയി സർവീസുകൾ ബുക്ക് ചെയ്യാനും വിസ അപേക്ഷക്കുള്ള റഫറൻസ് നമ്പർ ലഭ്യമാകാനും സാധിക്കും.

തുടർന്ന് നാഷണൽ വിസ പ്ലാറ്റ്ഫോമായ https://visa.mofa.gov.sa/ ൽ പോയി വിവരങ്ങൾ നൽകി ഉംറ വിസയുടെ കോപി പ്രിന്റ് ചെയ്യുകയാണ് അടുത്ത നടപടി.

ഇതല്ലെങ്കിൽ സ്വന്തം രാജ്യങ്ങളിലെ ലോക്കൽ ഏജന്റുമാർ വഴിയും അപേക്ഷ സമർപ്പിക്കാം. ഏജന്റുമാരുടെ വിവരങ്ങൾ
https://maqam.sa/Home/EAs എന്ന ലിങ്കിൽ ലഭിക്കും.

90 ദിവസം കാലവധിയുള്ള ഉംറ വിസയാണു ലഭിക്കുകയെന്നും തീർഥാടകർക്ക് സൗദിയിലെവിടെയും സ്വാതന്ത്യത്തോടെ സഞ്ചരിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്