സൗദിയിൽ നടന്നുകൊണ്ടിരിക്കുന്നത് രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എയർ, മറൈൻ ഷോകൾ
രാജ്യം ഇതുവരെ ദർശിച്ചിട്ടില്ലാത്ത എയർ, മറൈൻ ഷോകളാണ് സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് സൗദിയുടെ വിവിധ നഗരങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്.
സെപ്റ്റംബർ 17 ന് ആരംഭിച്ച എയർ ഷോ 26 ആം തിയ്യതി വരെ രാജ്യത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിൽ നടക്കും. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എയർ ഷോയിൽ സൗദി യുദ്ധവിമാനങ്ങളും സൈനിക, സിവിൽ വിമാനങ്ങളും പങ്കെടുക്കുന്നുണ്ട്.
രാജ്യത്തുടനീളമുള്ള 13 പ്രധാന നഗരങ്ങളിലായി 34 പ്രകടനങ്ങളാണ് 10 ദിവസം നീണ്ടു നിൽക്കുന്ന പ്രദർശനത്തിൽ നടത്തപ്പെടുന്നത്.
റിയാദ്, ജിദ്ദ, അൽ-ഖോബാർ, ദമാം, ജുബൈൽ, അൽ-അഹ്‌സ, തായിഫ്, തബൂക്ക്, അബഹ, ശരത് ഉബൈദ, തംനിയ, ഖമീസ് മുഷൈത്, അൽ-ബഹ. എന്നീ 13 നഗരങ്ങളിലൽ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള എയർ ഷോകൾ നടന്നുവരുന്നുണ്ട്.
എയർഷോയുടെ മുന്നോടിയായി ദേശീയ സുരക്ഷാ മന്ത്രാലയം ഹെലികോപ്റ്ററിൽ കൂറ്റൻ സൗദി പതാക വഹിച്ചുകൊണ്ട് നിരവധി സുരക്ഷാ ഹെലികോപ്ടറുകളുടെ അകമ്പടിയോടു കൂടി പ്രദർശനം നടത്തുന്നുണ്ട്.
സെപ്റ്റംബർ 17 മുതൽ ആരംഭിച്ച സൗദിയുടെ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ എയർഷോയുടെ വീഡിയോ കാണാം👇
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa