സൗദി ദേശീയ ദിനത്തിന്റെ പ്രാധാന്യം എന്ത്? ആദ്യമായി ദേശീയ ദിനം ആഘോഷിച്ചത് ആരുടെ ഭരണകാലത്ത് ? വിശദമായി അറിയാം
ജിദ്ദ: സൗദിയിലെ സ്വദേശികളും വിദേശികളും രാജ്യത്തിൻ്റെ 92 ആം ദേശീയ ദിനം അതി വിപുലമായ രീതിയിൽ തന്നെ ആഘോഷിച്ച് കൊണ്ടിരിക്കുകയാണ്.
ഔദ്യോഗിക അവധിയും വെടിക്കെട്ടും എയർ ഷോയും മറ്റുമായി സർക്കാർ തന്നെ ദേശീയ ദിനാഘോഷ പരിപാടികളുമായി മുന്നിൽ നിൽക്കുംബോൾ വിവിധ ഓഫറുകളും മറ്റുമായി പൊതു, സ്വകാര്യ സ്ഥാപനങ്ങളും ആഘോഷത്തിൽ ഭാഗമായിക്കൊണ്ടിരിക്കുന്നു.
രാജ്യത്തെ സ്വദേശികളും വിദേശികളും തങ്ങൾക്ക് സാധ്യമാകുന്ന ആഘോഷ പരിപാടികളുമായും മുന്നോട്ട് പോകുന്ന ഈ സാഹചര്യത്തിൽ എന്താണു സൗദി ദേശീയ ദിനത്തിൻ്റെ പിറകിലെ ചരിത്രം എന്നത് അറിഞ്ഞിരിക്കൽ അനിവാര്യമാണ്.
ഭിന്നിച്ച് നിന്നിരുന്ന നജ്ദ്, ഹിജാസ് മേഖലകളെ ഒന്നിപ്പിച്ച് “കിംഗ്ഡം ഓഫ് സൗദി അറേബ്യ” എന്ന ഒരൊറ്റ രാഷ്ട്രമായി 1932 ൽ സൗദി രാഷ്ട്രപിതാവ് അബ്ദുൽ അസീസ് രാജാവ് ഏകീകരിച്ചതിൻ്റെ സ്‌മരണയിലാണ് എല്ലാ വർഷവും സെപ്തംബർ 23നു ദേശീയ ദിനം ആഘോഷിക്കുന്നത്.
1965 ൽ ഫൈസൽ രാജാവായിരുന്നു സൗദി അറേബ്യ രൂപീകരിച്ചതിൻ്റെ സ്‌മരണാർഥം എല്ലാ സെപ്തംബർ 23 നും ദേശീയ ദിനമായി അഘോഷിക്കാൻ ഉത്തരവിറക്കിയത്.
സൗദി അറേബ്യ എന്ന രാജ്യം അബ്ദുൽ അസീസ് രാജാവ് പ്രഖ്യാപിച്ച ത്വാഇഫിലെ അബു ഹാജറ കൊട്ടാരത്തിലായിരുന്നു ആദ്യത്തെ ദേശീയ ദിനാഘോഷ പരിപാടി ഫൈസൽ രാജാവ് സംഘടിപ്പിച്ചത്.
1965 നു മുംബ് ദേശീയ ദിനാഘോഷം എന്ന പേരിൽ പരിപാടികൾ ഉണ്ടായിരുന്നില്ലെങ്കിലും റോയൽ സീറ്റിംഗ് ഡേ എന്ന പേരിൽ ജനങ്ങൾ രാജ്യ രൂപീകരണം വ്യത്യസ്ത ദിവസങ്ങളിലായി ആഘോഷിച്ചിരുന്നു.
2005 ൽ അബ്ദുല്ലാ രാജാവായിരുന്നു സൗദി നാഷണൽ ഡേക്ക് സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്ക് പൊതു അവധി പ്രഖ്യാപിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa